പറയാതെ വയ്യ , എല്ലാവരും തെറി പറയുകയാണ് സാർ.

 
കള്ളപ്പണവുമായി ബന്ധപ്പെട്ടു 1000 , 500 കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ വലഞ്ഞു പൊതുജനം. ധീരമായ തീരുമാനമെന്ന് നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ വിലയിരുത്തിയവർ പോലും തിരിച്ചു പറയുന്ന അവസ്ഥയാണ് എങ്ങും. തെരുവിലും സോഷ്യൽ മീഡിയയിലും കേൾക്കുന്ന പ്രതികരണങ്ങളിൽ കേന്ദ്രസർക്കാരിന്റെ ‘പരിഷകരണത്തോടുള്ള’ അടങ്ങാത്ത അമർഷമാണ് മുഴങ്ങിനിൽകുന്നത്. ദേശീയ മാധ്യമങ്ങൾ മാത്രമല്ല , അന്തർദേശീയ മാധ്യമങ്ങൾ വരെ രാജ്യത്തിലെ പൊതുജനം അനുഭവിക്കുന്ന നിസ്സഹായതകളെ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട് ചെയ്തത്.

രാജ്യത്തെ പുതിയ ‘പരിഷ്‌കാരം’ ഒരാഴ്ചയുടെ അടുത്തെത്താനാവുമ്പോൾ ഇതുവരെ നടന്നത് എന്തൊക്കെയെന്ന് നോക്കാം :-

1 . ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. രാജ്യതലസ്ഥാനത്തിന്റെ അവസ്ഥ ഇതാണെങ്കിൽ പതിനായിരക്കണക്കിന് വരുന്ന ഇന്ത്യൻ ഗ്രാമങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കും ? എടിഎമ്മുകൾ തപ്പിയിറങ്ങി കിലോമീറ്ററുകൾ നടക്കുന്നവരുടെ പ്രതികരണങ്ങൾ നിരവധി ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. പോസ്റ്റ് ഓഫീസുകളിലെ നോട്ട് കൈമാറ്റം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്

2 .ബാങ്കുകള്‍ക്ക് മുന്നില്‍ പതിവിലും വലിയ ജനക്കൂട്ടമാണ് ദൃശ്യമായത്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തോടുള്ള അടങ്ങാത്ത അമര്‍ഷം ആരും മറച്ച് വെക്കുന്നില്ല. രാവിലെ ബാങ്കിൽ പണം മാറാൻ വരുന്നവർ വൈകീട്ടാണ് തിരിച്ചുപോവുന്നത്. നാലായിരം രൂപ വരെ മാത്രമേ പണം മാറാൻ പറ്റൂ എന്നുള്ളതുകൊണ്ട് തന്നെ ദിവസവും ബാങ്കിൽ വരേണ്ടിവരികയാണ് സാധാരണക്കാർക്ക്.

3 . പുതിയ 2000 രൂപാ നോട്ടില്‍ ഉര്‍ദുഭാഷയില്‍ തെറ്റെന്ന് പണ്ഡിതര്‍. ‘ഹസാര്‍’ എന്നാല്‍ ആയിരവും ‘ബസാര്‍’ എന്നാല്‍ ചന്തയുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.” ‘ദോ ബസാര്‍ റുപ്യേ’ എന്നാണ് ‘ഹസാര്‍’ എന്നതിനു പകരമായി 2000 രൂപാ നോട്ടില്‍ കൊടുത്തിരിക്കുന്നത്.

4 . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്കാരം കൊണ്ട് വലഞ്ഞ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ഗ്രാമവാസികള്‍ ഇനിയും സഹിക്കാന്‍ ഒരുക്കമല്ലെന്ന് ഒരൊറ്റ സര്‍ജിക്കല്‍ സ്‍ട്രൈക്കിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ഛത്തര്‍പൂരിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുമായി എത്തിയ ഗ്രാമവാസികളെ നിരാശരാക്കി മടക്കി അയക്കാനായിരുന്നു അവിടുത്തെ റേഷന്‍ കടയുടമയുടെ തീരുമാനം. പണമെടുക്കില്ലെങ്കില്‍ ഭക്ഷ്യസാധനങ്ങള്‍ ബലമായി പിടിച്ചെടുക്കാനായിരുന്നു അവരുടെ തീരുമാനം. ഇതിന്‍ പ്രകാരം സംഘടിച്ചെത്തിയ ഗ്രാമവാസികള്‍ റേഷന്‍ കട കൊള്ളയടിച്ചു, അവര്‍ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുമായി കടന്നു.

5 . പഴയ 500, 1000 രൂപ നോട്ടുകള്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി മനുഷ്യ ജീവനെടുക്കുന്നത് തുടര്‍കഥയാകുന്നു. മുംബൈയിൽ പഴയ 500 രൂപ നോട്ട് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍പ്പന്റര്‍ ജോലിക്കാരനായ ജഗദീഷിന്റെയും ഭാര്യ കിരണിന്റെയും നവജാത ശിശുവാണ് മരിച്ചത്. ഗോവന്ദിയിലെ ജീവന്‍ജ്യോതി ആശുപത്രി അധികൃതര്‍ പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കാതെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഡിസംബര്‍ ആദ്യ വാരമാണ് പ്രസവത്തിനുള്ള തിയതി അറിയിച്ചിരുന്നത്. എന്നാല്‍ കടുത്ത വേദനയെ തുടര്‍ന്ന് നവംബര്‍ 9 ന് വീട്ടില്‍വെച്ച് കിരണ്‍ ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. പ്രസവത്തിനിടെ രക്തം വാര്‍ന്ന് അവശനിലയിലായ കിരണിനെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ 6000 രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ഇത് നൂറു രൂപയോ അതില്‍ കുറഞ്ഞ നോട്ടിലോ ആകണമെന്ന് ശഠിക്കുകയും ചെയ്തു. എന്നാല്‍ ജഗദീഷിന്റെ പക്കല്‍ ആ സമയം 500 ന്റെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് സ്വീകരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം. ബാങ്കുകളും എടിഎമ്മുകളും അടഞ്ഞുകിടന്ന അന്ന് മറ്റൊരു മാര്‍ഗവും ജഗദീഷിനു മുമ്പിലുണ്ടായിരുന്നില്ല. അപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളായി. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

ration-shop-looted

6 . മതിയായ സമയം ലഭിക്കാത്തതിനാല്‍ പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ടു ചെയ്തു.

7 . നോട്ട് നിരോധം കാരണം കച്ചവടം കുറഞ്ഞതോടെ തീരദേശം പട്ടിണിയിലേക്ക് നീങ്ങുകയാണ്. പിടിച്ച് കൊണ്ടുവരുന്ന മീനിന് വേണ്ടത്ര ആവശ്യക്കാരില്ലാതായതോടെ മത്സ്യബന്ധനം നിര്‍ത്തിവെക്കാനാണ് ബോട്ടുടമകളുടെ തീരുമാനം. ബോട്ടുകള്‍ കൂടി പണിമുടക്കുന്നതോടെ മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയിലാകും.

8 . നോട്ട് നിരോധം രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കിയേക്കാമെന്ന് സാമ്പത്തിക ചിന്തകന്‍ ഡോ. പ്രഭാത് പട്നായിക്. എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതടക്കമുള്ള ബുദ്ധിമുട്ടുകള്‍ രണ്ടാഴ്ച തുടര്‍ന്നാല്‍ ഇത് സംഭവിക്കും. സാധാരണക്കാരന്‍റെ ക്രയശേഷി ഇല്ലാതാവുന്നു എന്നതാണ് തീരുമാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം എന്നും പ്രഭാത് പട്നായിക് മീഡിയ വൺ ചാനലിനോട് പ്രതികരിച്ചു.

9 . വയനാട്ടില്‍ നോട്ട് നിരോധം ഗുരുതരമായി ബാധിച്ചത് തോട്ടം തൊഴിലാളികളെയും ആദിവാസി വിഭാഗങ്ങളെയുമാണ്. നിര്‍മ്മാണ, കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മിക്കവര്‍ക്കും കൂലി കിട്ടിയില്ല.

10 . നോട്ട് നിരോധം നിലവില്‍ വന്നതിന് ശേഷം കെഎസ്ആര്‍ടിസിക്ക് മൂന്ന് കോടി രൂപയോളം നഷ്ടമുണ്ടായി. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍
ശരാശരി 65 ലക്ഷം വീതം വരുമാനത്തില്‍ കുറവുണ്ടായി. വെള്ളിയാഴ്ച മാത്രം ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

11. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ചുകൊണ്ടുള്ള നാലാംക്ലാസുകാരിയുടെ വീഡിയോ വൈറലാകുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് താനുള്ളത് എന്ന് പറഞ്ഞാണ് ഹവ്വയെന്ന നാലുവയസ്സുകാരി സംസാരിച്ചു തുടങ്ങുന്നത്.
മോദിക്ക് കോമണ്‍സെന്‍സ് ഇല്ലേയെന്നും നാലാംക്ലാസുകാരിയായ തന്‍റെ ബുദ്ധിപോലും ഇല്ലേ എന്നും ഹവ്വ ചോദിക്കുന്നു.

12 . ഹോസ്പിറ്റല്‍ ബില്ലടച്ച് അച്‍ഛനെ മറ്റൊരു ഹോസ്‍പിറ്റലിലേക്ക് മാറ്റാന്‍ശ്രമിക്കുന്നതിനിടെ കറൻസി പരിഷ്ക്കാരം വിനയായതും അത് അച്ഛനെ മരണത്തിലേക്ക് വരെ എത്തിച്ചതുമായ മാധ്യമപ്രവർത്തകൻ ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മറ്റൊരു ഉദാഹരണം.

13 . ചൊവ്വാഴ്ച മുതല്‍ കേരളത്തിൽ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടും. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതാണ് കാരണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

14 . നോട്ട് നിരോധം മൂലം കേരള സംസ്ഥാന ഖജനാവിന് വന്‍ നഷ്ടം. ബിവറേജസ് കോര്‍പറേഷന്റെ വരുമാനത്തില്‍ 30 ശതമാനത്തിലധികം കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

15 . ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അസാധുവായ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനാകാതെ നവജാത ശിശു മരിച്ചു. ജനിച്ച് എട്ടു മണിക്കൂറുകള്‍ക്കകമാണ് കുഞ്ഞ് മരിച്ചത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

_1b25e56e-a6af-11e6-b6db-fc3e04d5bb2c

16 . പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മോഡിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും ഒരു മുന്‍ കരുതലും ഇല്ലാതെയാണ് ഈ തീരുമാനം നടപ്പിലാക്കിയതെന്നും നരേന്ദ്രമോദി അനുകൂല നിലപാടുകൾ മുമ്പ് സ്വീകരിച്ചിരുന്ന ചേതന്‍ ഭഗത് നിരവധി ട്വീറ്റുകളിലൂടെ വിമര്‍ശിക്കുന്നു..
പുതിയ നോട്ടുകള്‍ മാറ്റി നല്‍കാനായുള്ള എടിഎമ്മുകള്‍ ഇല്ല. ആ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ദേശീയത സംരക്ഷിക്കുന്നതിനു വേണ്ടി ക്യൂ നില്‍ക്കാനല്ല പറയേണ്ടത് എന്നാണ് ഒരു ട്വീറ്റില്‍ പറയുന്നത്.

17 . 500,1000 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. അതിനെ സാധൂകരിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു. തീരുമാനത്തെക്കുറിച്ച് പഞ്ചാബിലേയും പശ്ചിമ ബംഗാളിലേയും ബിജെപി നേതൃത്വത്തിന് അറിഞ്ഞിരുന്നുവെന്നും കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ അവര്‍ക്ക് വേണ്ടത്ര സമയം ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ ബിജെപി ബംഗാള്‍ ഘടകം ബാങ്കില്‍ നിക്ഷേപിച്ചത് മൂന്ന് കോടി രൂപയാണ്. മോഡിയുടെ പ്രഖ്യാപനം വരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം നിക്ഷേപിച്ചത് 40 ലക്ഷം രൂപയും
18 .രാജ്യത്ത് 1000, 500 നോട്ടുകള്‍ നിരോധിച്ച ശേഷം ജപ്പാന്‍ സന്ദര്‍നത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നോട്ട് നിരോധനം മൂലം ജനം വലയുന്ന സമയത്ത് മോഡി ജപ്പാനില്‍ പീപ്പിയൂതിയ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്

19 . കറൻസി പരിഷ്കരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണറും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ.

20 . അതേ സമയം , ബാങ്കുകളില്‍ ചെറുമൂല്യങ്ങളുടെ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ സാഹചര്യങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും തുടര്‍ച്ചയായി ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനും, നിക്ഷേപിക്കാനും തിടുക്കം കാട്ടേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്ത് ബാങ്കുകളില്‍ കറന്‍സി നോട്ടുകളുടെ ക്ഷാമമുണ്ടെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്.

21 .പ്രധാനമന്ത്രിയെയും ബി ജെ പി അധ്യക്ഷനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ”തെറി” പറയുന്ന വീഡിയോകൾ എന്ന് പറഞ്ഞാൽ ഒട്ടും അധികമാവില്ല എന്നതാണ് യാഥാർഥ്യം. അത്രയ്ക്കും രൂക്ഷമായ ഭാഷയിലാണ് പലതും. അതിലേറെയും ഗുജറാത്തടക്കമുള്ള ബി ജെ പി സംസാരിക്കുന്ന നാടുകളിൽ നിന്നുള്ളതാണ് എന്നതാണ് കൗതുകകരം.

 

” കമാന്‍ഡോ ഇല്ലാതെ താങ്കള്‍അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ തന്നെ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്, താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്. ”

നോട്ടുകള്‍ പിന്‍വലിച്ചത് കാരണം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നില്‍ വെല്ലുവിളിയുമായി ഗുജറാത്തി സ്വദേശി.കല്‍പേഷ് ഭാട്ടിയ എന്ന 60കാരന്‍ പറഞ്ഞ വാക്കുകളാണിത്.

Be the first to comment on "പറയാതെ വയ്യ , എല്ലാവരും തെറി പറയുകയാണ് സാർ."

Leave a comment

Your email address will not be published.


*