അവർ മുസ്ലിംകളല്ലായിരുന്നെങ്കിൽ രക്ഷപെടുമായിരുന്നെന്നു മുൻ ഐപിഎസ് ഓഫീസർ

 

ഭോപ്പാലിൽ പോലീസ് വധിച്ച എട്ടു യുവാക്കൾ മുസ്ലിംകൾ അല്ലായിരുന്നെങ്കിൽ അവർക്കു ജീവൻ നഷ്ടപെടുമായിരുന്നില്ലെന്നു എഴുത്തുകാരനും മുൻ ഐ പി എസ് ഓഫീസറുമായ വിഭൂതി നരേൻ റായ്. ചണ്ഡീഗഡ് സാഹിത്യമേളയിൽ ഹാഷിംപുര വംശഹത്യയുടെ യാഥാർഥ്യം പറയുന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഷിംപുര വംശഹത്യക്കും ഭോപ്പാലിലെ കൊലപാതകങ്ങളും തമ്മിൽ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും റായ് കൂട്ടിച്ചേർത്തു. കാശ്മീരിലും നോർത്ത് ഈസ്റ് സംസ്ഥാനങ്ങളിലും ആർമി എന്താണ് ചെയ്യുന്നതെന്ന് നാം ചോദിക്കണം. ‘ദേശീയത” കാരണം ഒന്നും മിണ്ടാതിരിക്കുക എന്ന അവസ്ഥയുണ്ടാവരുത്. റായ് പറഞ്ഞു.

ഭോപ്പാൽ സംഭവത്തിൽ അവർക്ക് നീതി ലഭിക്കാൻ സാധ്യത കുറവാണെന്നും ”ഏറ്റുമുട്ടൽ കൊലപാതകത്തിൽ” ഭൂരിഭാഗം ജനതക്കും സംതൃപ്തി ആണുള്ളതെന്നും റായ്‌ പറഞ്ഞു.

vn-rai-lead-vibhuti-narain-rai-an-english-language-indian-writer-and-retd-ips-officer-india

Be the first to comment on "അവർ മുസ്ലിംകളല്ലായിരുന്നെങ്കിൽ രക്ഷപെടുമായിരുന്നെന്നു മുൻ ഐപിഎസ് ഓഫീസർ"

Leave a comment

Your email address will not be published.


*