സമാധാനനോബൽ ജേതാവ് സൂചി മുസ്ലിം വംശഹത്യയെ ന്യായീകരിക്കുന്നു ?

 

റോഹിങ്ക്യൻ മുസ്ലിം ജനതയ്ക്ക് നേരെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ഒന്നും പ്രതികരിക്കാതിരിക്കുന്ന മ്യാൻമറിലെ പ്രമുഖ രാഷ്ട്രീയനേതാവും സമാധാന നോബൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചി വംശഹത്യയെ സാധൂകരിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതായി വ്യപക വിമർശനങ്ങൾ.മ്യാൻമറിലെ റോഹിങ്ക്യയിലെ മുസ്ലിം ജനതെയെ മ്യാൻമർ സൈനികർ ക്രൂരമായി ബലാൽസംഗം ചെയ്തും കുട്ടികളടക്കമുള്ളവരെ കൊന്നും ‘വംശീയപരമായി തുടച്ചുനീക്കുകയാണെന്നു ” കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശകമ്മീഷൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സൂചി ഗവണ്മെന്റ് ” തീവ്രവാദികളെയാണ് ഞങ്ങൾ ആക്രമിക്കുന്നത് ” എന്നായിരുന്നു ഐക്യരാഷ്ട്രസഭ വക്താവിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചത്.

ലോകത്തെ മുഴുവൻ ജനതയ്ക്ക് മുന്നിൽ മനുഷ്യാവകാശത്തിന്റെ ഐക്കൺ താരമായി ചിത്രീകരിക്കപ്പെടുന്ന ഓങ് സാൻ സൂചി മ്യാൻമർ ഗവണ്മെന്റ് നടപടിക്കെതിരെ സംസാരിക്കുന്നതിൽ പരാജയപ്പെട്ടെന്നു ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വക്താവ് ഡേവിഡ് എം പറഞ്ഞു.

aung-san-suu-kyi

ലണ്ടൻ ക്യുൻ മേരി യൂണിവേയ്‌സിറ്റി ഗവേഷകവിദ്യാർത്ഥികൾ നടത്തിയ പഠനം പറയുന്നത് , പ്രതികരിക്കാതിരിക്കുന്നതിലൂടെ വംശഹത്യയെ ന്യായീകരിക്കുകയാണ് സൂചി ചെയ്യുന്നത് എന്നാണ്. റോഹിങ്ക്യൻ ജനത നിയമപരമായി പൗരന്മാർ അല്ലെന്നും അവരെ തുടച്ചുനീക്കണമെന്നും ആഹ്വനം ചെയ്യുന്ന ബുദ്ധിസ്റ് തീവ്രവാദഗ്രൂപ്പുകളുടെ പിന്തുണ സൂചിക്ക് നിലവിൽ ഉണ്ട് എന്നതാണ് ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാൻ അവരെ വിസ്സമ്മതിക്കുന്നത് എന്ന് റോഹിങ്ക്യൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

അതേ സമയം , റോഹിങ്ക്യൻ മുസ്ലിം വംശഹത്യക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രക്ഷോഭങ്ങൾ നടക്കുകയാണ്

Be the first to comment on "സമാധാനനോബൽ ജേതാവ് സൂചി മുസ്ലിം വംശഹത്യയെ ന്യായീകരിക്കുന്നു ?"

Leave a comment

Your email address will not be published.


*