കണ്ണീരിലാഴ്ത്തി വിമാനദുരന്തം.താരങ്ങൾക്ക് സോക്കർലോകത്തിന്റെ യാത്രാമൊഴി

ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്ന സംഭവത്തില്‍ മരണം 75 ആയതായി റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായും കൂടുതല്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും കൊളമ്പിയന്‍ പോലീസ് മേധാവി ജോസ് ഏസവെദോ ഒസ്സ വ്യക്തമാക്കിയതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.81 പേരാണ് സ്വകാര്യ വിമാനമായ ലാമിയയില്‍ ഉണ്ടായിരുന്നത്.

യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ വിമാനം സഞ്ചാരപഥത്തില്‍ നിന്നും കാണാതാവുകയായിരുന്നു. ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകരുകയുമായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മെഡലിനില്‍ നടക്കുന്ന കോപ്പ സുഡാനമേരിക്ക ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ടീം അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.ഇരുപത്തിയൊന്ന് മാധ്യമപ്രവർത്തകരും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്

2016_11img29_nov_2016_ap11_29_2016_000262b-copy-1200x545_c

അപകടത്തെ തുടർന്ന്‌ മത്സരം റദ്ദാക്കി. എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി സൗത്ത്‌ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഡിഫെൻഡറായ അലൻ റുസ്കലും ഗോൾ കീപ്പറായ ജാക്സൺ ഫോൾമാനും ഡാനിലോ ലഡിൽഹയും ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ്‌ റഫേൽ ഗൊബാട്ടോയും ഉൾപ്പെടുന്നു. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ്‌ അപകടം.

രണ്ടാഴ്ച മുന്‍പ് ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള അര്‍ജന്റീനയുടെ ദേശീയ ടീം ഇതേ വിമാനത്തില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനു യാത്രചെയ്തിരുന്നു.

Be the first to comment on "കണ്ണീരിലാഴ്ത്തി വിമാനദുരന്തം.താരങ്ങൾക്ക് സോക്കർലോകത്തിന്റെ യാത്രാമൊഴി"

Leave a comment

Your email address will not be published.


*