നിര്‍ത്തിയോ കിടത്തിയോ ആണ് വെടിവെച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്. നിലമ്പൂരിലേത് ആസൂത്രിതമോ?

 

നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന പൊലീസ് വാദത്തിന്റെ മുനയൊടിക്കുന്നതാണ് റിപ്പോര്‍ട്ട്. ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ.തുടര്‍ച്ചയായാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഭാഗത്ത് അഞ്ചും പിന്‍ഭാഗത്ത് നാലും വെടിയുണ്ടകളേറ്റു

അടുത്ത് നിര്‍ത്തിയോ കിടത്തിയോ ആണ് ദേവരാജിന് വെടിയേറ്റതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നത്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതല്‍ പൊലീസ് വാദം.

കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തില്‍ നടന്ന പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.

അതിനിടെ റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് കുപ്പുദേവരാജിന്റെയും അജിതയുടേയും ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരനാണ് ഹര്‍ജിക്കാരന്‍.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റമുട്ടലിലൂടെയാണെന്ന് പറയാനാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറ്റുമുട്ടല്‍ കൊലയാണോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രെമെ പറയാന്‍ കഴിയൂവെന്നും മറ്റ് സംസ്ഥാനങ്ങളിലെ പോലെ കസ്റ്റഡിയില്‍ എടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നില്ല ഇവിടെയെന്നും കോടിയേരി പറഞ്ഞു.

Be the first to comment on "നിര്‍ത്തിയോ കിടത്തിയോ ആണ് വെടിവെച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്. നിലമ്പൂരിലേത് ആസൂത്രിതമോ?"

Leave a comment

Your email address will not be published.


*