രാധിക വെമുല നാളെ ഫാറൂഖ് കോളജിൽ

 

ഹൈദരാബാദ് സർവകലാശാലയിലെ ജാതീയ അവഹേളനങ്ങൾക്കെതിരെ സമരം ചെയ്‌ത്‌ ഒടുവിൽ സ്വയം ജീവനൊടുക്കിയ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല നാളെ കോഴിക്കോട് ഫാറൂഖ് കോളേജിൽ. ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷൻ ” എക്പ്രഷൻ ഓഫ് ഒപ്പ്രഷൻസ് ” ഉദ്‌ഘാടനം ചെയ്യാനാണ് രാധിക വെമുല കോളേജിലെത്തുന്നത്. രോഹിതിന്റെ മരണത്തിനു ശേഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ദളിത് അവകാശ പോരാട്ടങ്ങളിൽ സജീവസാന്നിദ്ധ്യമാണ് രാധിക വെമുല . ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം പി കപിക്കാട് വേദിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. ദിനു വെയിലാണ് ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ സെക്രട്ടറി.

Be the first to comment on "രാധിക വെമുല നാളെ ഫാറൂഖ് കോളജിൽ"

Leave a comment

Your email address will not be published.


*