‘തമിഴകത്തിൻ്റെ താരസുന്ദരി’ ; ജയലളിതയുടെ പത്തു ഹിറ്റ് മൂവികൾ

തന്റെ പതിനഞ്ചാം വയസ്സിൽ അഭ്രപാളിയിൽ നടനം ആരംഭിച്ച അഭിനേത്രിയാണ് തമിഴ് മക്കളുടെ ഏറെ പ്രിയമുള്ള ”അമ്മ’ ജെ ജയലളിത. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങൾ. 1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്. ജയലളിതയുടെ സ്‌ക്രീനുകളിലെ നിത്യഹരിതനായകൻ തമിഴ് ജനതയുടെ മറ്റൊരു ഇതിഹാസതാരം എം ജി ആർ എന്ന എം ജി രാമചന്ദ്രൻ ആയിരുന്നു. ഇരുപത്തിയെട്ടു സിനിമകളാണ് അവർ ഒന്നിച്ചത്. തമിഴ് സിനിമകൾക്കപ്പുറത്ത് ഒരേ ഒരു ഹിന്ദി ചലച്ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും രാജ്യത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ അറുപതുകളിലും എഴുപതുകളിലും ജയലളിത ഏറെ പ്രശസ്തയായിരുന്നു.

ജയലളിതയുടെ ശ്രദ്ധേയമായ ചില സിനിമകളിലൂടെ :-

vennira_adai

1. വെണ്ണിലാ ആടൈ

ജയലളിതയെ താരപദവിയുടെ തുടക്കം ഈ ചലച്ചിത്രത്തിലൂടെയായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ ത്രികോണപ്രണയമാണ് കഥ. ശ്രീകാന്തും നിർമലയുമാണ് ജയലളിതയോടൊപ്പം പ്രധാനവേഷങ്ങളിൽ.

aayirathil-oruvan

2. ആയിരത്തിൽ ഒരുവൻ

ജയലളിതയും എം ജി ആറും ഒന്നിച്ചഭിനയിച്ച ഹിറ്റായ ആദ്യപടങ്ങളിൽ ഒന്ന്. നൂറിലധികം ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ ജയലളിത ചോളാ വംശത്തിലെ രാജകുമാരിയായി അഭിനയിച്ചു.

 

adimai_penn

3. അടിമൈ പെണ്ണ്

രാജകീയവേഷങ്ങളിലുള്ള ജയലളിതയുടെ പ്രതിഭാധനത ഏറെ പ്രശസ്തിയാർജിച്ച ചിത്രം. എം ജി ആർ ആണ് നായകൻ.

radasiya_police

4. രഹസ്യപൊലീസ്

എം ജി ആറും ജയലളിതയും ഒന്നിച്ച ക്രൈം ത്രില്ലർ മൂവി

pattikada_pattanama

5. പട്ടികട പട്ടണമ

തമിഴ് സിനിമയിലെ മറ്റൊരു മെഗാതാരം ശിവാജി ഗണേശനും ജയലളിതയും ഒന്നിച്ചു സ്‌ക്രീനിൽ തകർത്താടിയ പടം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ജീവിതവ്യത്യസ്തങ്ങളാണ് പ്രമേയം. ഫാന്റസി , ചരിത്ര വേഷങ്ങളിൽ നിന്നും മോഡേൺ സോഷ്യൽ ഡ്രാമ സിനിമകളിലേക്കുള്ള ജയലളിതയുടെ ചുവടുവെപ്പ്.

 

kandan_karunai

6. കണ്ടൻ കരുണയ്

ഹൈന്ദവവിശ്വാസത്തിലെ മുരുകന്റെ കഥപറയുന്ന ചിത്രം. മുരുകന്റെ ഭാര്യമാരിലൊരാളായി ജയലളിത .

yaar-nee

7.യാര് നീ

” വോ കോൻ തി ” എന്ന ഹിന്ദിചലച്ചിത്രത്തിന്റെ തമിഴ് റീമേക്ക്. തമിഴ് സിനിമയിൽ ഏറെ സാമ്പത്തികനേട്ടമുണ്ടാക്കി ഈ സൈക്കോളജിക്കൽ സസ്‌പെൻസ് ത്രില്ലർ.

maxresdefault

8. സൂര്യകാന്തി

ഇന്നും ഏറെ ശ്രദ്ധിക്കെപ്പടുന്ന കുടുംബചിത്രം. കുടുംബറോളുകളിലെ ജയലളിത ശ്രദ്ധതിക്കപ്പടാൻ തുടങ്ങിയ കാലം.

arasa_kattalai

9. അറസ കാട്ടാളായി

എം ജി ആറും എം ജി ആറിന്റെ എക്കാലത്തെയും മികച്ച നായികകളായിരുന്ന സരോജ ദേവിയും ജയലളിതയും ഒന്നിച്ചു അഭിനയിച്ച പടം. നിത്യഹരിതഗാനങ്ങളാലും ഡയലോഗുകളാലും ഇന്നും സിനിമ ചർച്ച ചെയ്യപ്പെടുന്നു

en_annan

10. എൻ അണ്ണൻ

എം ജി ആർ , ജയലളിത താരജോഡികളുടെ എക്കാലത്തെയും അനശ്വരചിത്രങ്ങളിൽ ഒന്ന്.

Be the first to comment on "‘തമിഴകത്തിൻ്റെ താരസുന്ദരി’ ; ജയലളിതയുടെ പത്തു ഹിറ്റ് മൂവികൾ"

Leave a comment

Your email address will not be published.


*