‘ നിങ്ങളെപ്പോലൊരു മാഷാവാന്‍ ശ്രമിക്കും ഞാൻ’ പ്രദീപൻ പാമ്പിരിക്കുന്നിനെ ഓർത്തു സോഷ്യൽ മീഡിയ

സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കീഴാളപക്ഷ എഴുത്തുകാരൻ ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ വിയോഗം സുഹൃത്തുക്കളിലും വായനക്കാരിലും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
സോഷ്യൽ മീഡിയയിൽ വന്ന ചില കുറിപ്പുകളിലൂടെ :-

പ്രദീപൻ പാമ്പിരിക്കുന്നിന്റെ വിദ്യാർത്ഥി ഹിലാൽ അഹമ്മദ് എഴുതുന്നു:-

”മഹിതാശയരും മരിക്കും. കഴിഞ്ഞ സെമ്മിന്‍റെ അവസാന ക്ലാസില്‍ സമകാലിക കവിതയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിത്തന്നപ്പോള്‍ പ്രദീപന്‍ മാഷ് കെ ആര്‍ ടോണിയുടെ അന്ധകാണ്ഢത്തിലെ ഈ വരിയും പഠിപ്പിച്ചിരുന്നു. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല, മാഷിന്‍റെ പ്രഭാഷണം കേട്ടിട്ടില്ല, കുടുംബത്തെ അറിയില്ല. ഇതൊക്കെ ചെയ്ത അദ്ധ്യാപകരേക്കാള്‍ ഒക്കെ മുകളിലായിരുന്നു മാഷ്. ആദ്യത്തെ ക്ലാസില്‍ തന്നെ അതുവരെ കണ്ട ലോകത്തെ തിരിച്ചിട്ടു, അട്ടിമറിച്ചു, ഉടച്ചുവാര്‍ത്തു. വസ്തുനിഷ്ഠതയും ഹാസ്യവുമായിരുന്നു മാഷിന്‍റെ മുഖമുദ്ര. ഒന്നിനു പിറകെ ഒന്നായി ഒഴുകി വന്നിരുന്ന തമാശകള്‍. ക്ലാസിലെ ഏത് കുട്ടിക്കും മനസ്സിലാവുന്ന തരത്തില്‍ ഘടാഘടിയന്‍ സാഹിത്യ സിദ്ധാന്തങ്ങള്‍ പറഞ്ഞു തരാനുള്ള കഴിവ്…. ഞങ്ങളുടെ അറു ബോറന്‍ കോപ്പിയടി സെമിനാറുകള്‍
സാറ് സശ്രദ്ധം കേട്ടിരുന്നു. ലൈബ്രറിയില്‍ ഇല്ലാത്ത പുസ്തകങ്ങള്‍ തേടിപ്പിടിച്ച് കൊണ്ടു തന്നു. മാഷെ, എന്നേലും ഞാനൊരു മാഷാവുകയാണെങ്കില്‍ നിങ്ങളെ പ്പോലൊരു മാഷാവാന്‍ ശ്രമിക്കും”

കവി വീരാൻകുട്ടി :-

” പ്രദീപൻ മാഷ് പോയെന്ന് വിശ്വാസം വരാൻ ഇനിയും കാലമെടുക്കും .ആ വിയോഗത്തിൻറെ വേദന ശമിക്കാൻ അതിനേക്കാൾ സമയം വേണ്ടി വരും.വിസ്മയകരമായ ആ എഴുത്തും ചിന്തയും പുർത്തിയാകും മുമ്പ് പോയ്കളഞ്ഞല്ലൊ മാഷേ.ഭാഷ അനാഥമാകുന്നതിങ്ങനെയാണ്. സമ്പൂര്‍ണ കവിതകളുടെ അവതാരികയും കൊണ്ട് മാഷ് എന്നെ കാണാന്‍ ആശുപത്രിയിൽ വന്നു. അതെഴുതാൻ മാഷല്ലാതെ മറ്റൊരാളെ എനിക്ക് സങ്കല്‍പിക്കാനായില്ല.കാലുഷ്യം തൊട്ടു തീണ്ടാത്ത ആ സൗഹൃദത്തിന്, പ്രബുദ്ധ മായ ചിന്തകള്‍ക്ക് , മൗലികമായ വാക്കുകള്‍ക്ക് എന്തു പകരം നില്‍ക്കും? വിട ”

15380472_10210150813080943_7836791320190822096_n

വി അബ്ദുലത്തീഫ് ഫേസ്‌ബുക്കിൽ എഴുതി :-
” എരി എന്നൊരു നോവലിന്റെ പണിപ്പുരയിലായിരുന്നു പ്രതീപൻ മാഷ്. തമാശമട്ടിലാണ് നോവൽ രചനയെക്കുറിച്ച് മാഷ് സംസാരിച്ചു തുടങ്ങിയത്. പിന്നെയൊരിക്കൽ നൂറു പേജു കഴിഞ്ഞ കൈയ്യെഴുത്തു പ്രതി വായിക്കാൻ തന്നു. മിലൻ കുന്ദേരയെ അനുസ്മരിപ്പിക്കും വിധം ഒരുപാടു വഴികളിലൂടെ എരി എന്ന പ്രാദേശിക കീഴാള നേതാവിലേക്ക് ചുറ്റി സഞ്ചരിക്കുന്ന വിധത്തിലാണ് നോവലിന്റെ ശില്പം. മിത്തുകൾ, പഴമൊഴികൾ, നാട്ടുപാട്ടുകൾ, ചരിത്രം, ആചാരവിശ്വാസങ്ങൾ തുടങ്ങി തമാശകളും കൊള്ളിവാക്കുകളും വരെ എരിയിലേക്ക് സഞ്ചരിച്ചു. ദളിത് സൈദ്ധാന്തികനായി തുടങ്ങിയ പ്രതീപൻ മാഷിന് സാഹിത്യത്തിന്റെ ഏത് വിഭാഗവും വഴങ്ങും. സർഗ്ഗാത്മക സാഹിത്യത്തിനപ്പുറം നിരൂപണത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കീഴാളപഠനത്തിന്റെയും സംസ്കാരപഠനത്തിന്റെയും സൈദ്ധാന്തികവഴികളിലൂടെ അദ്ദേഹം മലായള സാഹിത്യത്തെ തുടർച്ചയായി വായിച്ചുകൊണ്ടിരുന്നു. സാഹിത്യത്തോടൊപ്പം വർത്തമാനസാമൂഹ്യരാഷ്ട്രീയ സ്ഥിതിഗതികളെയും നിരന്തരമുള്ള എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇഴകീറിപ്പരിശോധിച്ച അദ്ദേഹം ദെല്യൂസും സിസേക്കും അകമ്പനും വരെ സ്വാംശീകരിക്കുകയും പൂവിതൾ നുള്ളുമ്പോലെ അതെല്ലാം വിചാരങ്ങളിൽ പ്രയോഗിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിചാരങ്ങളുടെ സൗന്ദര്യാത്മകമായ ആഖ്യനമായിരുന്നു എരി. കുറിയ രൂപവും കറുത്ത നിറവും ദളിത് സൈദ്ധാന്തികൻ എന്ന നിറമില്ലാക്കുപ്പായവുമാകും ഒരു പക്ഷെ സെലിബ്രിറ്റികളുടെ ഓറയിൽനിന്ന് അദ്ദേഹത്തെ അകറ്റി നിർത്തിയത്. സംസ്കൃത സാഹിത്യചരിത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുക മാത്രം ചെയ്തിരുന്ന ഒരു സന്ദേശകാവ്യമാണ് ഘടകർപ്പരകാവ്യം. ഈ കൃതി കണ്ടെടുത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രതീപൻ പാമ്പിരിക്കുന്ന് അല്ലായിരുന്നുവെങ്കിൽ അതിന്റെ പേരിൽ രചയിതാവിന് പൊന്നാടകളും അംഗീകാരങ്ങളും വന്ന് കുമിഞ്ഞേനെ. രണ്ടായിരം വേദികൾ പിന്നിട്ട തുന്നൽക്കാരൻ എന്ന നാടകം പ്രതീപൻ മാഷിന്റേതാണെന്ന് പലർക്കും അറിയില്ല.
പൈതൃകമായി പകർന്നുകിട്ടിയ താളം കൗമാരത്തിന്റെ ദാരിദ്ര്യകാലത്ത് അദ്ദേഹത്തിന് അപമാനച്ചിഹ്നം കൂടിയായിരുന്നു. കാവിൽ തലേന്ന് കൊട്ടിയത് താനല്ലേയെന്ന കൂട്ടുകാരിയുടെ ചോദ്യത്തോട് വേറെ ആരോ ആയിരിക്കും എന്ന് പറഞ്ഞൊഴിയുന്നുണ്ട് കൗമാരത്തിന്റെ അപകർഷം. ആ താളം അദ്ദേഹം ഉപേക്ഷിച്ചില്ല. ചുറ്റുപാടിന്റെ താളങ്ങളെ സൗന്ദര്യാത്മകമായും സൈദ്ധാന്തികമായും വിശകലനം ചെയ്തു. മലയാള സിമിമാഗാനങ്ങളെ സംസ്കാരപഠനത്തിന്റെ പശ്ചാത്തലത്തിൽ ഇഴകീറിപ്പരിശോധിച്ചു. ചലച്ചിത്രഗാന നിരൂപണത്തെ ഒരു വിജ്ഞാനശാഖയായി വികസിപ്പിച്ചു. ആ മേഖലയിൽ ഒരു പുസ്തകമേ നമുക്കു ലഭിച്ചുള്ളൂ: ഏകജീവിതാനശ്വരഗാനം. ഇന്ത്യൻ ചലച്ചിത്രസംഗീതത്തെയും ഗാന സംഗീത പാരമ്പര്യങ്ങളെയും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു… ഒരു വർഷം ഒന്നിച്ചായിരുന്നു സഞ്ചാരം. ഒരു തരത്തിലും സമശീർഷനല്ലാതിരുന്നിട്ടും അദ്ദേഹം എന്നെ അങ്ങനെ പരിഗണിച്ചു. അദ്ദേഹത്തിനു മാത്രം സാധിക്കുന്ന നൈർമല്യത്തോടെ ഗുണദോഷിച്ചു. സാധ്യമായിടത്തെല്ലാം ഉയർത്തിക്കാട്ടി. അയത്നലളിതമായിരുന്നു കാമ്പസിലെ അദ്ദേഹത്തിന്റെ ഓരോ ചുവടും. അതിനി ഒറ്റയ്ക്കു നടക്കണം. പൂത്തുലയുന്ന നർമ്മം, സദാ തുളുമ്പുന്ന സ്നേഹം, ബുദ്ധികൂർമ്മതയാൽ കണ്ണാടിയ്ക്കു പുറത്തേക്ക് തെറിക്കുന്ന വികൃതിക്കണ്ണുകൾ. കൂടിയ ചൂടിൽ കടുപ്പത്തിലുള്ള ചായ ഊതാതെ കുടിയ്ക്കുന്നതിനിടയിൽ മലപോലെ ഭാരങ്ങളേല്പിച്ച് കടന്നു കളഞ്ഞല്ലോ മാഷേ…”

ഷോട്ട് ഫിലിം സംവിധായകയും മലയാളസാഹിത്യം വിദ്യാർത്ഥിയുമായ ഫബീന ഇവി :-

” പ്രദീപൻ സാർ എന്നെ പഠിപ്പിച്ചിട്ടില്ല.പക്ഷേ പഠനക്കാലത്തു പല നിഗമനങ്ങളേയും അടിവരയിട്ടു ഉറപ്പിക്കാൻ സാറിന്റെ പുസ്തകങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്.ദളിത് വിഷയങ്ങളിൽ,ചലച്ചിത്രഗാനങ്ങളിൽ എന്തെങ്കിലും ചർച്ച ചെയ്യാൻ ഒരുങ്ങുമ്പോൾതന്നെ കേൾക്കുന്ന പതിവ് ചോദ്യമായിരുന്നു ഡോ പ്രദീപൻ പാമ്പിരിക്കുന്നിന്റെ പുസ്തകം റെഫർ ചെയ്തില്ലേ എന്ന്. പല സെമിനാറുകളേയും കൊഴിപ്പിച്ചതു സത്യം പറഞ്ഞാൽ അദ്ദേഹം ആയിരുന്നു.ആ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.ചെറുകഥയെക്കുറിച്ചു നാഷണൽ സെമിനാർ ആലോചിക്കുമ്പോൾ തന്നെ മൻസൂർ സാർ പറഞ്ഞു; ഒരു സെക്ഷനിൽ നമുക്ക് പ്രദീപൻ സാറിനെ ഇടണംതൊട്ടടുത്ത ദിവസം തന്നെയാണ് അപകട വാർത്ത അറിഞ്ഞു ഞെട്ടിയത് ..പക്ഷെ അപ്പോഴും തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു.കാരണം പ്രദീപൻ സാർ ഒരു ആവശ്യകതയായിരുന്നു സാഹിത്യത്തിന് .ഒരിക്കലും നികത്താനാവാത്ത ഒരു വൻനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ഇന്ന് സൗമ്യ ടീച്ചർ പറഞ്ഞത് പോലെ , എന്നെ പഠിപ്പിച്ചിട്ടില്ല പക്ഷെ ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്റെ ആരോ അകന്നപോലെ  പ്രണാമം ”

ഇടത് ചിന്തകൻ കെടി കുഞ്ഞിക്കണ്ണൻ :-

”ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു പ്രദീപൻ
തീഷ്ണമായ സാമൂഹ്യ വിമർശനവും
ധൈഷണികമായ സത്യസന്ധതയും
പ്രദീപന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും തിളച്ചു നിന്നിരുന്നു…
ദളിത് ചിന്തകളുടെയും മാർക്സിസത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ പൊതു ഇടത്തെ
സംഭാഷണങ്ങളിലെല്ലാം പ്രദീപൻ സൂക്ഷ്മതയോടെ സൂചിപ്പിച്ചിരുന്നു..
പഠന കേന്ദ്രത്തിൽ ചിന്ത പ്രസിദ്ധീകരിക്കുന്ന കേരളത്തെ പറ്റിയുള്ള പുസ്തകത്തിന്റെ ആലോചനക്ക് വന്നപ്പോഴായിരുന്നു അവസാനമായി കണ്ടത്… വിട സഖാവെ വിട..”

dalith-saundharyashasthram

കഥാകൃത്ത് അശോകൻ ചരുവിൽ :-

;; പ്രദീപൻ പാമ്പിരിക്കുന്ന് അന്തരിച്ചു എന്ന വിവരം വലിയ ദു:ഖവും നഷ്ടബോധവുമുണ്ടാക്കുന്നു. ഓരോ ലേഖനം വായിക്കുമ്പോഴും വലിയ പ്രതിക്ഷയാണ് അദ്ദേഹം തന്നിരുന്നത്. ഗവേഷകർക്കിടയിൽ, വിശേഷിച്ച് കീഴാള പഠനം നടത്തുന്നവർക്കിടയിൽ അപൂർവ്വമായ ഋജുവായ ഭാഷാശൈലി പ്രദീപന് സ്വന്തമായുണ്ടായിരുന്നു. നമ്മുടെ കൂട്ടത്തിൽ നിർബന്ധമായും ഉണ്ടാകേണ്ട ഒരാൾ നഷ്ടപ്പെട്ടു. ”

എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രേംചന്ദ് :-

” അയ്യോ, മുഖ്യധാരയെ തന്റെ തീ പിടിയ്ക്കുന്ന ചിന്തകൾ കൊണ്ട് നിരന്തരം അടിമുടി തിരുത്തിച്ചവൻ, നഷ്ടം എന്ന വാക്ക് പോലും വിറങ്ങലിച്ചു നിൽക്കുന്നു ”

എഴുത്തുകാരനും ദൽഹി സർവകലാശാല അധ്യാപകനുമായ ആഷ്‌ലി എൻ പി എഴുതുന്നു :-

” Pradeepettan (Pradeepan Pampirikkunnu) was an occasional visitor to our quarters, D. 24, on Calicut University Campus. He had a cloth bag, hawaii chappals and he always made an effort to connect with us children (My earliest memory is of his walking on the fallen gulmohar flowers in front of our house) on his visits to meet my father who was his professor. I knew he was doing something in the Malayalam department but none of the details were known to me. All I noticed was he sketched on the sides of a note book as he was around- though no conversation stays with me, his sketches on the margins do. A copy of his “Class room poems”, a uniquely designed, hand-written merger of poetry and sketches, was found somewhere while going through the book collection at home. I don’t remember any poem from it but for some sketches. One of it, three abstract meditating men, was used as the cover page of “Thaarathamya Saahithya Chintha” (Comparatvie Literature Thought) my father edited.
I saw him again during a literary quiz at Thunchan Paramb in 2000. A. Sahadevan was the quiz master. I had got the second prize the previous year but this year I was messing up left right and centre and I was feeling awful. After the quiz, Pradeepettan took me aside and spoke to me for a while. He didn’t say anything about the quiz. But definitely, he felt he needed to take charge of me who was all over the place. I found his sense of ownership quite endearing.
I didn’t hear or think about him for quite a while. Somewhere in 2007, Susie Tharu and Satyanarayana started travelling around Kerala meeting writers for the anothology of Dalit writing (“No Alphabet in Sight”, the name was not there then!), Viju told me that they were most impressed by the erudition and sensibility of one Pradeepan Pambirikkunnu. I felt happy and proud somehow. Then when he came to EFLu for a conference, he told Abhilash about me. I felt nice to have been remembered by this scholar who was thought of well by all in EFLu.
When I was in the last leg of my Ph.D. work, I chanced upon an article by Pradeepettan in Mathrubhumi Weekly on Yesudas, “The Indian Music Box of Modernity”. Though started singing in 1961, Yesudas started claiming the cult status in the late 60s- in the 7 years of Kerala State Film Awards between 1969 (the year Kerala State Film Award was instituted this year) Yesudas won 6 of them and was becoming the voice of all Malayalis (The modern, secular voice across caste-religious boundaries, argues Pambirikkunnu). Born into a lower caste Christian family, Yesudas’ very entry into the field of music and his tremendous success challenged the upper caste dominance in the field, and as an individual, he exercised the option of embracing the savarna tradition of music was the argument.
Pradeepettan connected the filtering out of social elements in Yesudas’ voice through classical training, the use of microphone (and its mechanical perfection) and standardisation of Malayalam, replacing unprocessed folk voices or Tamil- mixed pronunciation. He argued most persuasively:
“Yesdusas’ voice has no affinity to any region or local culture. There is a purity which is processed out of all of these. Hence it only communicates literature and music. It has no ability to communicate social experiences of life. Folk songs withdrew in the blindening light of this standardisation”
The most brilliant cultural materialist reading of Yesudas was this one short piece: it was historically nuanced, it could engage with social categories of caste while asserting the role of economic system (thus simultaneously escaping from communist dogma and subaltern essentialism), it was politically sensitive and it didn’t want to be uselessly judgemental or pointlessly iconoclast. The piece wanted to understand Yesudas for the impact on the social domain.
I was thrilled to read the piece, and, in my excitement, I collected his number and spoke to him. I told him to send me a soft copy so that I could circulate it and later, translate it to English some time…(both haven’t happened yet though).
When I took charge as the Chairperson of the Dayapuram College Development Council last year, I asked teachers about scholars we can invite for lectures. I was most happy to know that Rajkumar sir suggested Pradeepettan be called to give a talk on Dalit literature. I couldn’t attend the programme as I was leaving for Delhi that very day in the morning. But was happy to see the photos of his lecture and here excellent reviews (one of which is given with this post).

Yesterday, Rajkumar sir send a whatsapp message saying Pradeepettan was hospitalised and that his condition was very serious. Today, I have a message from him saying Pradeepettan is no more.

I heard of him, rather than I heard him. But the moments I had with him always surprised me with artistic skill, empathetic ownership, critical insight and personal warmth. What I have is not quite a memory I need to go back to but a possibility I need to start on through those bright moments in my path so far…The completeness of his sporadic presences amazes and saddens me…
R. I. P. Pradeepetta.”

1 Comment on "‘ നിങ്ങളെപ്പോലൊരു മാഷാവാന്‍ ശ്രമിക്കും ഞാൻ’ പ്രദീപൻ പാമ്പിരിക്കുന്നിനെ ഓർത്തു സോഷ്യൽ മീഡിയ"

 1. എം.എം.സ ചീന്ദ്രൻ | December 12, 2016 at 9:01 pm | Reply

  സ്വന്തം ഗവേഷണത്തിന്റെ ഉദാഹരണമായി കത്തിയെരിഞ്ഞു!
  ———————
  എൻ വി സ്മാരക ട്രസ്റ്റിന്റെ ക്യാമ്പിൽ ഡോ: പ്രദീപൻ പാമ്പീരിക്കുന്ന് ഇത്തവണ സംസാരിച്ചത് ശബ്ദത്തിന്റെ വഴി പിന്തുടർന്നു ചെന്നാൽ വെളിപ്പെടുന്ന സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചായിരുന്നു; കീഴാളജനതയുടെ ഭാഷയും സംസ്കാരവും സാഹിത്യരൂപങ്ങളുമൊക്കെ നിരവധി പരന്ന എഴുത്തുകൾക്കു വിഷയമായിട്ടുണ്ട്. എന്നാൽ പ്രദീപനെപ്പോലെ ഇത്ര ആഴത്തിൽ ഈ വിഷയത്തെ സമീപിച്ചവർ അധികമുള്ളതായി അറിയില്ല. വരേണ്യ ഭാഷ കീഴാളജനതയുടെ ജിവിതത്തെയും സംസ്കാരത്തെയും കീഴ്പ്പെടുത്തുന്നതിന്റെ ഉദാഹരണങ്ങളും വിശകലനങ്ങളുമായി രുന്നു ക്ലാസിൽ ഉsനീളം. ഒടുക്കം, മാഷിന്റെ ചിതയെരിക്കാൻ ആൾക്കൂട്ടത്തിനിടയിൽ അധികാരത്തോടെ, ഐവർമoത്തിന്റെ വാഹനം നിൽക്കുന്നതു കണ്ടപ്പോൾ മാഷ് പറഞ്ഞ കാര്യം ഒന്നുകൂടി വ്യക്തമായി. അങ്ങനെ ഡോ: പ്രദീപൻ പാമ്പീരിക്കുന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഉദാഹരണമായിട്ടാണ് കത്തിയെരിഞ്ഞതും!
  അവസാനം പങ്കെടുത്ത, കോംട്രസ്റ്റ് സംരക്ഷണ പരിപാടിയിൽ ഒപ്പമുണ്ടായിരുന്നു എന്നതിൽ ഡിസംബർ ഒന്നാം തീയതി അഭിമാനവും സന്തോഷവും തോന്നിയിരുന്നു. എന്നാൽ ഇന്നിപ്പോൾ അക്കാര്യം വല്ലാതെ വേദനിപ്പിക്കുന്നു….
  ആദരാഞ്ജലികളല്ലാതെ മറ്റെന്ത്!
  എം.എം.സചീന്ദ്രൻ

Leave a comment

Your email address will not be published.


*