ഐ എഫ് എഫ് കെ മേളയിൽ നജീബിന് വേണ്ടി മുദ്രാവാക്യങ്ങൾ

 

എബിവിപി പ്രവർത്തകരുടെ ക്രൂരമർദനത്തിനു ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഐ എഫ് എഫ് കെ തിരുവനന്തപുരം വേദിയിൽ പ്രതിനിധികളുടെ പ്രതിഷേധം. ” ഐ എഫ് എഫ് കെ നജീബിനോടൊപ്പം” എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം നജീബിനെ മറവിക്ക്‌ വിട്ടുകൊടുക്കില്ലെന്നു പ്രഖ്യാപിച്ചു. ആസാദി മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രതിഷേധം പ്രകടനമായി ചലച്ചിത്രവേദികളിലൂടെ നജീബിന്റെ നീതിക്കു വേണ്ടി ശബ്ദിച്ചു. പ്രധാനവേദിയായ ടാഗോർ തിയേറ്ററിനു മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി. കുറ്റക്കാരായ എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധം ആവശ്യപ്പെട്ടു.

Be the first to comment on "ഐ എഫ് എഫ് കെ മേളയിൽ നജീബിന് വേണ്ടി മുദ്രാവാക്യങ്ങൾ"

Leave a comment

Your email address will not be published.


*