തെളിവുകളൊന്നുമില്ല. നദീറിനെ വിട്ടയച്ചു

ആറളം പൊലീസ് അറസ്റ്റ് ചെയ്ത സാമൂഹൃപ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. വേണ്ടത്ര തെളിവുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നത് എന്നാണ് പൊലീസ് വിശദീകരണം. കേസില്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഴുത്തുകാരന്‍ കമല്‍സിയെ കാണാന്‍ എത്തിയപ്പോഴാണ് നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ആറളം പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി തന്നെ നദീറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ‌

കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാമിലെത്തി ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നുമാണ് നദീറിനെതിരായ കേസ്

 

Source – MediaoneTv

Be the first to comment on "തെളിവുകളൊന്നുമില്ല. നദീറിനെ വിട്ടയച്ചു"

Leave a comment

Your email address will not be published.


*