കോഴിക്കോട് ലോ കോളേജില്‍ എസ് എഫ് ഐ അക്രമം.

 

കോഴിക്കോട് ലോ കോളജില്‍ എസ് എഫ് ഐ അക്രമമെന്ന് പരാതി. പുതിയ യൂണിയന്‍ ഭാരവാഹികളുടെ സതൃപ്രതിജ്ഞ ദിവസം എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചതാണ് സംഭവം.നാല് വിദ്യാർഥികളെ മർദ്ദനമേറ്റ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് യു പാനലിലെ എഡിറ്റർ സ്ഥാനാർഥി ഉൾപ്പടെയുള്ളവർക്കാണ് മർദ്ദനമേറ്റത്. ഇലക്ഷന്‍ സമയത്തെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചും സംസാരമുണ്ടായി. കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഒന്നാംവര്‍ഷ വിദൃാര്‍ത്ഥികളെ കൊണ്ട് വൃാജറാഗിങ് പരാതികള്‍ കൊടുപ്പിച്ചതായും വിദൃാര്‍ത്ഥികള്‍ പറയുന്നു. എസ് എഫ് ഐ യുടെ സംസ്ഥാനസമിതിഅംഗങ്ങള്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളാണെന്നും ഇതരവിദൃാര്‍ത്ഥിക്കൂട്ടായ്മകളിലെ നേതാക്കള്‍ക്ക് ഭീഷണിയുള്ളതായും പരാതിയുണ്ട്

Be the first to comment on "കോഴിക്കോട് ലോ കോളേജില്‍ എസ് എഫ് ഐ അക്രമം."

Leave a comment

Your email address will not be published.


*