വിദേശത്തേക്കു ‘കടന്നതോ’ ‘ഒളിവിലോ’ അല്ല എംഎം അക്ബർ.വാർത്തകൾ വ്യാജം

 

കോഴിക്കോട് പീസ് സ്‌കൂളിൽ പോലീസ് പരിശോധനയുമായി ബന്ധപെട്ടു സ്‌കൂൾ മേധാവിയും മുജാഹിദ് പണ്ഡിതനുമായ എം എം അക്ബർ ഒളിവിൽ പോയെന്ന വാർത്തകൾ വ്യാജം. ഗൾഫ് രാജ്യങ്ങളിൽ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ചു മതപ്രഭാഷണ പരിപാടികളിൽ സജീവമാണ് എം എം അക്ബർ. കഴിഞ്ഞ ഒരു വർഷത്തോളമായി ഖത്തർ കേന്ദ്രമാക്കി മതപ്രബോധന പ്രവർത്തനങ്ങൾ നടത്തിവരികയാണ് അദ്ദേഹം. റെയ്‌ഡ്‌ നടക്കുന്നുവെന്നറിഞ്ഞു എം എം അക്ബർ വിദേശത്തേക്ക് കടന്നതാണെന്നും ഒളിവിലാണെന്നും വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് കൈരളി , മാതൃഭൂമി , ദീപിക , റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ നൽകിയ വാർത്ത.

ഖത്തറിൽ നിയമാനുസൃതം ജീവിക്കുന്ന ഒരു വ്യക്തി ഒളിവിലാണെന്നും കടന്നുകളഞ്ഞതാണെന്നുമുള്ള വാർത്തകൾ നൽകിയത് തെറ്റാണെന്നു മുസ്തഫ തൻവീർ മക്തൂബ് മീഡിയയോട് പ്രതികരിച്ചു. സാകിർ നായിക്കുമായോ അദ്ധേഹത്തിന്റെ സംഘടനകളുമായോ കോഴിക്കോടുള്ള പീസ് സ്‌കൂളിന് യാതൊരു ബന്ധവുമില്ലാഞ്ഞിട്ടും കൈരളി ചാനൽ അത്തരത്തിൽ വാർത്തകൾ കൊടുത്തത് കൃത്യമായ ‘ഇസ്ലാമോഫോബിയ’ ആണ് വ്യക്തമാക്കുന്നതെന്നും മുസ്തഫ തൻവീർ പറഞ്ഞു.

Be the first to comment on "വിദേശത്തേക്കു ‘കടന്നതോ’ ‘ഒളിവിലോ’ അല്ല എംഎം അക്ബർ.വാർത്തകൾ വ്യാജം"

Leave a comment

Your email address will not be published.


*