” എസ് എഫ് ഐ യുടെ ഇടിമൂലകൾ.” SFI സംസ്ഥാനസെക്രട്ടറിക്കു ഒരു തുറന്നകത്ത്.

എസ്‌.എഫ്‌.ഐ സംസ്ഥാന  സെക്രട്ടറിക്ക്‌ കാപസ് ഫ്രണ്ട് കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് E.K മുഹമ്മദലിയുടെ തുറന്ന കത്ത്‌.

സുഹൃത്തേ,

ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ പ്രസ്താവന വായിക്കാനിടയായി… “കാമ്പസിനകത്തെ ഇടിമൂല” എന്ന പ്രയോഗം കണ്ടു. കേരളത്തിലെ കാമ്പസുകളെ ഇടിമൂലകളും ഇടിറൂമുകളും നിയന്ത്രിക്കുന്നത്‌ ആരുടെ തട്ടകത്തിലാ…യൂണിവേഴ്സിറ്റി കോളജ് മുതൽ സകലമാന കോളജുകളിലും വിദ്യാർത്ഥി ഗുണ്ടകളെ സൃഷ്ടിച്ച്‌ ഗുണ്ടാ പ്രവർത്തനം നടത്തി നിങ്ങളല്ലെ കേരളത്തിൻ ഇടിമൂലകൾ പരിചയപ്പെടുത്തിയത്‌.

കാമ്പസിലെ യൂണിയൻ ഓഫീസുകൾ ഇടിറൂമുകളാക്കി എത്ര സഹപാഠികളെയാണ് നിങ്ങൾ കട്ടിലിൽ കിടത്തിയത്‌.

വടകര മടപ്പള്ളി ഗവൺമന്റ്‌ കോളജ്‌.. എസ്‌.എഫ്‌ .ഐയുടെ മൃഗീയത നേരിൽ കണ്ട മൂന്ന് വർഷങ്ങൾ..2007 -2010.

കാമ്പസിനകത്ത്‌ എസ്‌.എഫ്‌.ഐയുടെ യൂണിയൻ ഓഫീസ്‌…തനി ഫാഷിസം മാത്രം നടപ്പാക്കുന്നു. വിദ്യാർത്ഥികൾക്ക്‌ സ്വതന്ത്ര ചിന്തയില്ല..ആവിശ്കാര സ്വാതന്ത്രമോ പ്രവർത്തന സ്വാതന്ത്രമോ ഇല്ല. എസ്‌.എഫ്‌.ഐക്ക്‌ കീഴിൽ അടിമകളെ പോലെ കഴിയണം. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ കമ്പിപ്പാരയും വടിവാളുമായി നിലക്ക്‌ നിർത്തും. യൂണിയൻ ഓഫീസെന്ന പേരിൽ പ്രത്യേക ” ഇടിറൂമും” .

“ഇടിറൂമിൽ” എസ്‌.എഫ്‌.ഐ അല്ലാത്ത മറ്റു വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ബലമായി കൊണ്ട്‌ പോവുകയും ക്രൂര മർദ്ദനങ്ങൾക്ക്‌ ഇരയാക്കുകയും ഇനി ഒരു ശബ്ദമുയർത്തില്ലായെന്ന് കണ്ടാൽ മാത്രമല്ലേ നിങ്ങൾ ഒഴിവാക്കാറുള്ളു..?

ഇപ്പോൾ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന താങ്കളായിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തത്‌. എവിടെ കണ്ടാലും ടി.പി ബിനീഷ്‌ മറക്കാത്ത ഒരു മുഖമുണ്ട്‌ മുഹമ്മദലി ഇകെ നാദാപുരം. കാമ്പസ്‌ ഫ്രണ്ട്‌ മടപ്പള്ളി കോളജ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌.
നിങ്ങളുടെ നേതൃത്വത്തിലായിരുന്നില്ലേ അന്ന് എന്നെ ചലനമറ്റ അവസ്ഥയിലാക്കി കോളജ്‌ ഗ്രൗണ്ടിനടുത്തുള്ള കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞത്. ഒരു ഓട്ടോ ഡ്രൈവറുടെ കണ്ണിൽപ്പെട്ടത്‌ കൊണ്ട്‌ മാത്രമായിരുന്നു അന്ന് മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്ന എനിക്ക് വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരാനായത്. അത്‌ പോലെ എത്ര എത്ര വിദ്യാർത്ഥികളാണ് നിങ്ങളുടെ “ഇടിറൂമുകൾ” ഇരയായത്‌.

എന്നിട്ടിപ്പോൾ ജിഷ്ണുവിന്റെ മരണത്തിൽ മുതലക്കണ്ണീരുമായി നടക്കുന്നത്‌ തികച്ചും രാഷ്ട്രീയ മുതലെടുപാണെന്ന് പറയാതെ വയ്യ. ആദ്യം എസ്‌.എഫ്‌.ഐ കേരളത്തിൽ ചെയ്യേണ്ടത്‌ സ്വന്തം “ഇടിമൂലകളും ഇടിറൂമുകളും” നിർത്തലാക്കുകയാണ് വേണ്ടത്.

 

1 Comment on "” എസ് എഫ് ഐ യുടെ ഇടിമൂലകൾ.” SFI സംസ്ഥാനസെക്രട്ടറിക്കു ഒരു തുറന്നകത്ത്."

 1. ക്യാംപസ് ഫ്രണട് കോഴിക്കോട് ജില്ലാസെക്രട്ടറി മുഹമ്മദലി ഇകെ യ്ക്കൊരു തുറന്ന കത്ത്.

  2010 ല്‍ മടപ്പളളി കോളേജ് ക്യാംപസില്‍ എസ്എഫ്ഐയുടെ ഇടിമുറികള്‍ ഉണ്ടായിരുന്നു എന്ന നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി
  ക്യാപസുകളില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്കു കോപുകൂട്ടിയിരുന്ന കാലഘട്ടം.
  കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മടപ്പളളി കോളേജ് ക്യാംപസില്‍ എത്തിയ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന ടി പി ബിനീഷ് (2010ല്‍ sfi ജില്ലാസെക്രട്ടറിയേറ്റംഗം),എസ്എഫ്ഐ ഒഞ്ചിയം ഏരിയാസെക്രട്ടറി ആയിരുന്ന കെ ബഗീഷും കോളേജിലെ യൂണിയന്‍ റൂമിനു പുറത്ത് സംസാരിച്ചു നില്‍ക്കവെ ക്യാംപസിനകത്തേക്ക് ഒരു ജീപ്പ് പാഞ്ഞു കയറുകയും ജീപ്പില്‍ നിന്നും 10 ലധികം വരുന്ന ക്യാംപസ്ഫ്രണ്ട് ഗുണ്ടകള്‍ വടിവാളുമായി വിദ്യാര്‍ത്ഥികള്‍ക്കു നേരെ പാഞ്ഞടുക്കുകയും അന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ നാദാപുരം സ്വദേശി സഃഅശ്വന്തിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത് ത് ഏത് ആശയത്തിന്‍റെ മറപറ്റിയായിരുന്നു…?
  ടിപി ബിനീഷിനെ ലക്ഷ്യമാക്കീ വന്ന ഗുണ്ടാ സംഘത്തിന്‍റെ കെെയ്യില്‍ നിന്നും തലനാഴിരയ്ക്കാണ് സഖാവ് രക്ഷപ്പെടുന്നത്,വെട്ടേറ്റ സഖാവ് അശ്വന്ത് മാസങ്ങളോളമുളള ആശുപത്രീവാസത്തിനു ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുളളത്.യഥാര്‍ത്ഥത്തില്‍ ആരാണ് ഫാസിസ്റ്റുകള്‍ …..???

  മതേതര ക്യാംപസുകളെ ചോരകളമാക്കി എസ്എഫ്ഐയെ ഇല്ലായ്മ ചെയ്യാനുളള നയമായിരുന്നു അന്നും ഇന്നും ക്യാംപസുകളില്‍ നിങ്ങളുടെ സംഘടന ഉള്‍പ്പടെ നടപ്പിലാക്കിയിരുന്നത്.അതിനെ അന്ന് പ്രതിരോധിച്ചത് ആയിര കണക്കായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അതുകൊണ്ടൊക്കെ തന്നെയാണ് സുഹ്യത്തെ 35ഓളം വരുന്ന ധീര സഖാക്കളെ ഈ പ്രസ്ഥാനത്തീനു നഷ്ടമായിട്ടുളളതും. പ്രതിരോധത്തിന്‍റെ പടച്ചട്ടകള്‍ ഇനിയും ഉയരുക തന്നെ ചെയ്യും

  മതനിരപേക്ഷതയുടെ കാവലാളായി ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നു മുണ്ടാവണം കേരളത്തിന്‍റെ ക്യാംപസുകളില്‍
  അത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്..
  ഗീബല്‍സിയന്‍ നുണകള്‍ അവസാനിപ്പിക്കണം മിസ്റ്റര്‍ നിങ്ങളും നിങ്ങളുടെ സംഘടനയും

Leave a comment

Your email address will not be published.


*