നോട്ടുനിരോധനം. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കു കേരളസർക്കാരിന്റെ ധനസഹായം

കറൻസി പരിഷ്‌കരണം മൂലം മരണപ്പെട്ടവര്‍ക്കു രണ്ടുലക്ഷം രൂപവീതം ധനസഹായം നൽകാൻ തീരുമാനിച്ചു എൽ ഡി എഫ് സർക്കാർ . കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്നു കേരളത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണു ധനസഹായം.

ഇന്ന് തലസ്ഥാനത് ചേർന്ന മന്ത്രിസഭായോഗത്തിലാണു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു രണ്ടുലക്ഷം രൂപവീതം നല്‍കാന്‍ തീരുമാനമായത്. തുടക്കം മുതലേ നരേന്ദ്രമോദി ഗവണ്മെന്റിന്റെ നോട്ടുനിരോധന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫ് ഗവൺമെൻറ്.

Be the first to comment on "നോട്ടുനിരോധനം. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കു കേരളസർക്കാരിന്റെ ധനസഹായം"

Leave a comment

Your email address will not be published.


*