അംബേദ്കര്‍ മൂവ്മെന്റില്‍ ചേര്‍ന്നതിന് വിദൃാര്‍ത്ഥിക്ക് എസ്എഫ്ഐ ക്രൂരമര്‍ദ്ദനം.

 

കോട്ടയം എം.ജി സര്‍വകലാശാല കാമ്പസില്‍ എം.ഫില്‍ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. സ്‌കൂൾ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ഥി കാലടി സ്വദേശി വിവേക് കുമാരനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിവേക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ സര്‍വകലാശാല കാമ്പസിലെ പല്ലന ഹോസ്റ്റലിലായിരുന്നു മർദ്ദനമെന്നു വിവേക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സർവ്വകലാശാലയിൽ അംബേദ്കര്‍ സ്റ്റുഡന്‍സ് മൂവ്മെന്‍റ് സംഘടനയില്‍ വിവേക് പ്രവര്‍ത്തിച്ചതാണ് എസ്.എഫ്.ഐയെ ചൊടിപ്പിച്ചതെന്നും അതാണ് മർദ്ദന കാരണമെന്നും വിവേക് പറഞ്ഞു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള നാലംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്നും ജാതീയത കലർന്ന അസഭ്യവർഷം ചൊരിഞ്ഞെന്നും വിവേക് മൊഴി നൽകി. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ സംഘം ബോധരഹിതനാവും വരെ വിവേകിനെ കൂട്ടം ചേർന്ന് തല്ലുകയായിരുന്നു.

Be the first to comment on "അംബേദ്കര്‍ മൂവ്മെന്റില്‍ ചേര്‍ന്നതിന് വിദൃാര്‍ത്ഥിക്ക് എസ്എഫ്ഐ ക്രൂരമര്‍ദ്ദനം."

Leave a comment

Your email address will not be published.


*