കലോത്സവവേദിയില്‍ നിലമ്പൂര്‍ വെടിവെപ്പും വെമുലയും. നന്ദനയ്ക്ക് ഒന്നാംസ്ഥാനം

നിലമ്പൂരില്‍ കേരളാ പോലീസ് കൊലപ്പെടുത്തിയ കുക്കു ദേവരാജിനേയും അജിതയേയും ഹൈദരാബാദ് കാമ്പസില്‍ ഇന്‍സ്റ്റിറ്റൃൂഷണല്‍ കൊലപാതകത്തിനിരയായ രോഹിത് വെമുലയേയും പ്രശംസിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവ പ്രസംഗവേദിയില്‍ മിടുക്കി. പാലക്കാട് ചിറ്റൂരിലെ ജി.വി.എച്ച്.എസ്.എസ്സിലെ സി.എം നന്ദനയാണ് രാജൃത്തെ ഭരണകൂട ഭീകരതക്കെതിരെ കലോത്സവവേദിയില്‍ ശബ്ദിച്ചത്. ഹൈസ്കൂള്‍ മലയാള വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു പ്രസംഗം. അനാഥമാക്കപെട്ട ജീവിതങ്ങള്‍ എന്നതായിരുന്നു മത്സര വിഷയം. കുക്കു ദേവരാജനും അജിതക്കും രോഹിത് വെമുലക്കും ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ അവകാശം ഉണ്ടായിരുന്നെന്നും അത് മുടക്കിയവരെ വിചാരണ ചെയ്യുകതന്നെ വേണമെന്നും നന്ദന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സദസ്സ് കയ്യടികളോടെയാണ് നന്ദനയെ ശ്രവിച്ചത്. വിഷയം കിട്ടിയപ്പോള്‍ തന്നെ മനസ്സിന്റെ കണ്ണാടിയില്‍ മാറിമറഞ്ഞത് ഈ മൂന്ന് പേരുകളായിരുന്നുവെന്ന് നന്ദന തേജസ് പത്രപ്രവര്‍ത്തകനോട് പറഞ്ഞു.

Be the first to comment on "കലോത്സവവേദിയില്‍ നിലമ്പൂര്‍ വെടിവെപ്പും വെമുലയും. നന്ദനയ്ക്ക് ഒന്നാംസ്ഥാനം"

Leave a comment

Your email address will not be published.


*