നജീബ് അഹമ്മദിനെ ചോദിച്ചു കലോത്സവവേദിയിൽ ബെന്ന ഫാത്തിമ

” പ്രിയ സുഹൃത്തേ , ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്നും എബിവിപി പ്രവർത്തകരാൽ അക്രമിക്കപെട്ടതിനു ശേഷം നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയെ കാണാതായിട്ട് തൊണ്ണൂറു ദിവസം തികഞ്ഞിരിക്കുന്നു. യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നിങ്ങൾക്ക് വല്ല വിവരവും ലഭിക്കുകയാണെങ്കിൽ ഈ അഡ്രസ്സിൽ അറിയിക്കണം” കണ്ണൂരിലെ സംസ്ഥാനസ്കൂൾ കലോത്സവനഗരിയിലെ പലയിടങ്ങളിലുമായി കഴിഞ്ഞ ദിവസം കണ്ടെത്തിയ പോസ്റ്റ് കാർഡുകളിലെ  വരികളാണിവ. ” ടു, ഇന്ത്യൻ സിറ്റിസൺ ,എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ് ” എന്നിങ്ങനെയാണ് കത്ത് തുടങ്ങുന്നത്.

കോഴിക്കോട് വില്യാപ്പള്ളി സ്വദേശിയായ വടകര ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി ബെന്ന ഫാത്തിമയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാവേദിയിൽ നജീബ് അഹമ്മദിനെ ചോദിച്ചു കത്തുകൾ വിതരണം ചെയ്തത്. ജെ എൻ യു കാമ്പസിൽ വെച്ച് സംഘപരിവാർ അക്രമികളാൽ മർദ്ദിക്കപ്പെടുകയും കാണാതാവുകയും ചെയ്ത നജീബ് അഹമ്മദിനെ മറവിക്ക്‌ വിട്ടു കൊടുക്കാൻ ബെന്ന ഫാത്തിമ തയ്യാറായിരുന്നില്ല. കലോത്സവത്തിന് വരുന്നവർക്ക് നജീബിനെ വീണ്ടും വീണ്ടും ഓർമയിലെത്തിക്കുക എന്നതായിരുന്നു ബെന്ന ഫാത്തിമയുടെ ഉദ്ദേശ്യം.

16176082_1182442661863519_569251219_n 16215486_1182442608530191_1135851439_n

സംസ്‌കൃത പ്രസംഗത്തിൽ എ ഗ്രെഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ബെന്ന. ജില്ലാതല മത്സരങ്ങളിൽ തുടർച്ചയായി നിരവധിതവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെങ്കിലും സംസ്ഥാനകലോത്സവവേദിയിൽ ഒന്നാമതെത്തുന്നത് ആദ്യമായാണ്.

Be the first to comment on "നജീബ് അഹമ്മദിനെ ചോദിച്ചു കലോത്സവവേദിയിൽ ബെന്ന ഫാത്തിമ"

Leave a comment

Your email address will not be published.


*