തമിഴ് നാട്ടിൽ പോലീസ് അക്രമം. റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുമെന്ന് പോസ്റ്ററുകൾ

 
ജെല്ലിക്കെട്ടുമായ സമരങ്ങളിൽ തമിഴ്‌നാട്ടിൽ വിവിധ ഇടങ്ങളിൽ പോലീസ് ആളുകളെ ക്രൂരമായി മർദ്ദിക്കുന്നുവെന്നു വാർത്തകൾ. പ്രധാനമായും കീഴാളവിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും ചേരികളിൽ താമസിക്കുന്നവരെയുമാണ് പോലീസ് ആക്രമിക്കുന്നത്. ചെന്നൈ , കോയമ്പത്തൂർ , അലങ്കല്ലൂർ , മധുര എന്നീ പ്രധാനനഗരങ്ങളിൽ പോലീസ് നരനായാട്ട് തുടരുകയാണ്. ചേരികളിൽ താമസിക്കുന്നവരുടെ വീടുകൾ പോലീസുകാർ കൂട്ടം ചേർന്ന് തീയിട്ട് നശിപ്പിക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാടുകുപ്പം , നൊച്ചികുപ്പം , പട്ടിണപക്കം തുടങ്ങിയ ചേരികളിൽ പോലീസ് വീടുകളിൽ കയറി ആളുകളെ പിടിച്ചുകൊണ്ടുപോയി.

” ദളിത് , മുസ്ലിംകൾ , തൊഴിലാളികൾ ,വിദ്യാർഥികൾ തുടങ്ങിയവരെയാണ് പോലീസ് തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നതെന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പറഞ്ഞു. വലിയ ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളും ഇല്ലാതെ ഇത് അവസാനിക്കാൻ പോവുന്നില്ലെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഫോണുകൾ പരിശോധിക്കുവാനും “സഖാവ്” എന്ന് പരസ്പരം അഭിസംബോധന ചെയ്യുന്നവരുടെ നമ്പറുകൾ നീക്കം ചെയ്യുവാനും മാതാപിതാക്കൾക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം ലഭിച്ചെന്നും കടിഞ്ഞാണില്ലാത്ത ഭരണകൂട ഭീകരതയുടെ മുഖമാണ് തെളിയുന്നതെന്നും മീന കന്ദസാമി ഫേസ്‌ബുക്കിൽ എഴുതി

അതേ സമയം , പോലീസ് ക്രൂരഹത്യയിൽ പ്രതിഷേധിച്ചു റിപ്പബ്ലിക് ദിനം പ്രതിഷേധദിനം ആയി ആചരിക്കുമെന്നും ” ഇന്ത്യൻ റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കുന്നു ” എന്നുമുള്ള പോസ്റ്ററുകൾ വ്യാപകമാവുകയാണ്.

 

Photo – OneIndia

Be the first to comment on "തമിഴ് നാട്ടിൽ പോലീസ് അക്രമം. റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുമെന്ന് പോസ്റ്ററുകൾ"

Leave a comment

Your email address will not be published.


*