നജീബിന്റെ വീട്ടിൽ റെയ്‌ഡ്‌. പുലർച്ചെ വന്നത് എഴുപതിനടുത്ത് പോലീസുകാർ

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിന് ശേഷം  കാണാതാകപ്പെട്ട നജീബ് അഹമ്മദിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. ഇന്ന് പുലർച്ചെ നാല്  മണിക്ക് ഒട്ടും മുന്നറിയിപ്പിലാതെ എഴുപതോളം പോലീസുകാരുമായാണ്  നജീബിന്റെ ബദൗനിലെ വീട് റെയ്‌ഡ്‌ ചെയ്തത്. റെയ്‌ഡിനിടയിൽ പോലീസ് നജീബിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വീട്ടിലെ അംഗങ്ങളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.

നൂറുദിവസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്താൻ കഴിയാത്ത പോലീസ് ഇപ്പോൾ നജീബിന് വേണ്ടി ശബ്ദിക്കുന്ന മാതാവ് ഫാത്തിമ നഫീസടക്കമുള്ളവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ പോലീസ് അതിക്രമമെന്നു ജെ എൻ യു വിദ്യാർഥികൾ പ്രതികരിച്ചു. എഴുപതോളം പോലീസുകാർ  നജീബിന്റെ വീട്ടിൽ  അതിരാവിലെ കയറിചെന്നതിന്റെ കാരണം പോലീസ് വിശദീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

അതേ സമയം , ഇതിൽ പ്രതിഷേധിച്ചു ദൽഹി പോലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ തിങ്കളാഴ്ച  വൈകുന്നേരം പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കുമെന്ന് എസ് ഐ ഓ ദേശീയകമ്മിറ്റി അറിയിച്ചു.

Be the first to comment on "നജീബിന്റെ വീട്ടിൽ റെയ്‌ഡ്‌. പുലർച്ചെ വന്നത് എഴുപതിനടുത്ത് പോലീസുകാർ"

Leave a comment

Your email address will not be published.


*