ഇ അഹമ്മദിനോടുള്ള അനാദരവിനെതിരെ പിണറായിയും ലാലുവും

 

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും. ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റ് അവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്നു പിണറായി വിജയൻ പറഞ്ഞു. ”ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് ശ്രീ. അഹമ്മദ്. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്.രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു.” പിണറായി തന്റെ ഫേസ്‌ബുക്കിൽ എഴുതി

ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ മുഖമാണ് വെളിപ്പെട്ടെതെന്നും ലാലുപ്രസാദ് യാദവ് ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു.ഇ. അഹമ്മദ് സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ്. സഭ ചേരരുതായിരുന്നു. ലാലു കൂട്ടിച്ചേർത്തു.

Be the first to comment on "ഇ അഹമ്മദിനോടുള്ള അനാദരവിനെതിരെ പിണറായിയും ലാലുവും"

Leave a comment

Your email address will not be published.


*