പൊലീസ് മര്‍ദ്ദനം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് കാഴ്ച നഷ്ടമായി

ലോ അക്കാദമി സമരത്തിനിടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകരും പൊലീസും നേര്‍ക്കു നേര്‍ നിന്ന് ഏറ്റുമുട്ടുകയായിരുന്നു.പി പി വാവയെ കൂടാതെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗ്രനേഡും ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പൊലീസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചത്. ഇതിനിടെയായിരുന്നു പി പി വാവയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

Be the first to comment on "പൊലീസ് മര്‍ദ്ദനം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് കാഴ്ച നഷ്ടമായി"

Leave a comment

Your email address will not be published.


*