അക്ബർ കക്കട്ടിലിനെ കണ്ടില്ല

എഴുത്ത് – നജീബ് മൂടാടി

കഴിഞ്ഞ മൂന്നു ദിവസങ്ങളായി എഴുത്തുകാരും വായനക്കാരും ഉത്സവപ്പറമ്പിലെന്ന പോലെ നിറഞ്ഞൊഴുകുന്ന കോഴിക്കോട് കടപ്പുറത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ ആൾക്കൂട്ടത്തിനിടയിൽ, തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും കോങ്കണ്ണിൽ ഒളിപ്പിച്ച കുസൃതിച്ചിരിയുമായി ആ എഴുത്തുകാരനെ ഇപ്പോൾ കണ്ടു മുട്ടുമെന്ന് വെറുതെ സങ്കൽപിച്ചു നോക്കി.

കോഴിക്കോട്ടെ സാഹിത്യക്കൂട്ടായ്മകളിൽ നിറ സാന്നിധ്യമായിരുന്ന, ഇടപെടുന്ന ആരെയും സ്നേഹം കൊണ്ട് വശീകരിച്ചു സൗഹൃദത്തോടെ ചേർത്ത് പിടിക്കുന്ന അക്ബർ കക്കട്ടലിന്റെ ഒന്നാം ചരമ വാർഷികമായ ഈ ഫെബ്രുവരിയിൽ അദ്ദേഹത്തെ ഓർക്കാനുള്ള ഇത്തിരി സമയമോ വേദിയോ കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ ഉണ്ടാവേണ്ടിയിരുന്നില്ലേ?

സിനിമാ മേളകളിൽ അതാതു വർഷം അന്തരിച്ച പ്രതിഭകളെ ആദരിച്ചു കൊണ്ട് അവരുടെ സിനിമകൾ പ്രദർശിപ്പിക്കാറുണ്ട് എന്നാണ് ഓർമ്മ. അങ്ങനൊരു കീഴ്‌വഴക്കം തുടങ്ങി വെക്കേണ്ട എന്ന് കരുതിയാവുമോ?

ഇത്ര പെട്ടെന്ന് നമുക്ക് മറക്കാൻ കഴിയുമോ അക്ബർ കക്കട്ടിലിനെ. കോഴിക്കോട്ടുകാർക്കെങ്കിലും.
കഥകളെയും എഴുത്തുകാരെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്റെ കഥയില്ലാത്ത സന്ദേഹം മാത്രം.

Photo – Manorama

Be the first to comment on "അക്ബർ കക്കട്ടിലിനെ കണ്ടില്ല"

Leave a comment

Your email address will not be published.


*