ഷാജിപാപ്പനും പിള്ളേരും വരുന്നു. ആട് രണ്ടാം ഭാഗം

 

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന മലയാളസിനിമയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ഫേസ്ബുക്കിലൂടെ കാരൃം അറിയിച്ചത്
” അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു…  ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു.. ‘ആട്.2’ ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും..!!  ” എന്നാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്.

2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ.

ജയസൂരൃ അവതരിപ്പിച്ച ഷാജിപാപ്പനെന്ന കഥാപാത്രം തിയേറ്ററുകളിലും സോഷൃല്‍മീഡിയയിലും ഏറെ ഹിറ്റായി മാറുകയായിരുന്നു.

Be the first to comment on "ഷാജിപാപ്പനും പിള്ളേരും വരുന്നു. ആട് രണ്ടാം ഭാഗം"

Leave a comment

Your email address will not be published.


*