ബിഎസ്‌പിക്കു വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്‌തു അലീഗഢ് വിദ്യാർത്ഥിയൂണിയൻ

 

ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്‌ത്‌ അലീഗഢ് മുസ്ലിം സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഫൈസുൽ ഹസൻ , സെക്രട്ടറി നബീൽ ഉസ്മാൻ എന്നിവർ പ്രത്യേകം വിളിച്ചുചേർത്ത പത്രസമ്മേളനത്തിലൂടെയാണ് ബിഎസ്‌പി ക്കു വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തത്.
” ബിഎസ്‌പി മാത്രമാണ് അംബേദ്കറൈറ്റ് ദർശനത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയകക്ഷി. മർദ്ദിത ന്യൂനപക്ഷത്തോടൊപ്പം നിൽക്കാൻ അവർക്കേ കഴിയൂ’. ഫൈസുൽ ഹസൻ പറഞ്ഞു. ”രോഹിത് വെമുലയും നജീബുമൊക്കെ ചർച്ച ചെയ്യുന്ന ഈ സമയത്ത് ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ വിജയമാണ് നാം ആഗ്രഹിക്കുന്നത്. സമാജ്‌വാദി പാർട്ടി പലപ്പോഴും ആർ എസ് എസിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാറുണ്ട് ” നബീൽ ഉസ്‌മാൻ കൂട്ടിച്ചേർത്തു.

അതേ സമയം, വിദ്യാർത്ഥിയൂണിയൻ പരസ്യമായി ഒരു രാഷ്ട്രീയകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ യൂണിയനിലെ ചില ഭാരവാഹികൾ അതൃപ്തി പ്രകടിപ്പിച്ചു.

Be the first to comment on "ബിഎസ്‌പിക്കു വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്‌തു അലീഗഢ് വിദ്യാർത്ഥിയൂണിയൻ"

Leave a comment

Your email address will not be published.


*