യുപി ഇലക്ഷൻ ; മുസഫർനഗറിലെ സ്ത്രീകളുടെ നീതി ചർച്ചചെയ്യപ്പെടുമോ?

 

അമ്പതിനായിരത്തിനടുത്ത് മുസ്ലിംകളെ അവരുടെ താമസസ്ഥലത്തു നിന്ന് പുറത്താക്കുകയും അറുപതിലേറെ പേരുടെ ജീവൻ കൈവരുകയും ചെയ്ത 2013 ലെ മുസഫർ നഗറിലെ വംശഹത്യ അതിജീവിച്ചവർക്ക് നീതി ഇന്നും ഏറെ അകലെ. സംഘ് പരിവാർ ആസൂത്രണം ചെയ്ത വംശഹത്യയിൽ അമ്പതിനടുത്തു മുസ്ലിം സ്ത്രീകളെ കൂട്ടമാനഭംഗം ചെയ്‌തതായി വാർത്തകൾ വന്നിരുന്നു. പരാതി നൽകിയെങ്കിലും മൂന്നു വർഷത്തിന് ശേഷവും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് സ്ത്രീകൾ പറയുന്നു.

2013 ൽ തന്നെ ഏഴ് സ്ത്രീകൾ മനുഷ്യാവകാശപ്രവർത്തകരുടെ സഹായത്തോടെ മാനഭംഗത്തിനെതിരെ പരാതി നൽകിയിരുന്നു. മൂന്നു വർഷത്തിന് ശേഷവും അവർക്ക് നീതി ലഭിച്ചില്ല. മാത്രമല്ല , സംഘ് പരിവാർ പ്രവർത്തകർ അവരെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിൽ മൂന്നു പേരെ നിർബന്ധിപ്പിച്ചു മൊഴി മാറ്റിപ്പിച്ചു. ഇതിൽ ഒരാളുടെ മകന്റെ നേരെ തോക്ക് ചൂണ്ടിയാണ് മൊഴി മാറ്റാൻ നിർബന്ധിപ്പിച്ചത്. ഒരാൾ 2016 ൽ മരണപ്പെട്ടു. രണ്ടു പേരുടെ പരാതിയിൽ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. പരാതിയുമായി മുന്നോട്ട് പോയാൽ വെടിവെച്ചുകൊല്ലും എന്നടക്കമുള്ള ഭീഷണികൾ കുറ്റാരോപിതർ പൊതുജനമധ്യേ നടത്തിയെന്ന് സ്ത്രീകൾ പറയുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും നിരന്തരം ഭീഷണികളും അപമാനവുമാണ് നേരിടുന്നത്.

ആംനെസ്റ്റി തയ്യാറാക്കിയ റിപ്പോർട് കാണാം :-

Be the first to comment on "യുപി ഇലക്ഷൻ ; മുസഫർനഗറിലെ സ്ത്രീകളുടെ നീതി ചർച്ചചെയ്യപ്പെടുമോ?"

Leave a comment

Your email address will not be published.


*