ആഷികിനെ മഹാരാജാസ് കാലത്തെ സ്ത്രീവിരുദ്ധത ഓര്‍മിപ്പിച്ച് പ്രതാപ് ജോസഫ്

സ്ത്രീവിരുദ്ധതക്കെതിരെ സോഷൃല്‍മീഡിയയില്‍ നിരന്തരമായി സംസാരിക്കുന്ന സംവിധായകന്‍ ആഷിഖ് അബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലചിത്രസംവിധായകന്‍ പ്രതാപ് ജോസഫ്. ആഷിക്‌ ആബു കോളേജ്‌ യൂണിയൻ ചെയർമാനും എസ്സ്‌.എഫ്‌.ഐ. നേതാവുമായിരുന്ന കാലത്ത്‌ മഹാരാജാസ്‌ കോളേജിലും ഹോസ്റ്റലിലും രണ്ടുവർഷക്കാലം ജീവിക്കുകയും എസ്സ്‌.എഫ്‌.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു താനെന്നാണ് പ്രതാപ് ഫേസ്ബുക്കില്‍ എഴുതിയത്. ”ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലൻസും അധികാരവാഞ്ഛയും മറ്റ്‌ എവിടെയും ഞാൻ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക്‌ ആബു മാപ്പുപറയാൻ തയ്യാറാവുകയാണെങ്കിൽ ഈ പറഞ്ഞതിൽ ഒരു ശതമാനം ആത്മാർത്ഥതയുണ്ടെന്ന് ഞാൻ വിശ്വസിക്കാം. ” പ്രതാപ് കൂട്ടിച്ചേര്‍ത്തു. ആഷിക് അബുവിന്റെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ”കഴിഞ്ഞകാലത്തെ തിരിച്ചുവിളിച്ചുതിരുത്തൂ എന്നിട്ട് ഇക്കാലത്ത് സംസാരിച്ചാൽ മതിയെന്ന് പറയുന്നതിൽ എന്തർത്ഥം?” എന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായി എഴുതി.

FB_IMG_1487658655463
” ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിർമാതാക്കളും തീരുമാനിച്ചാൽ അതാവും നമുക്ക്
ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി’ എന്നായിരുന്നു ആഷിക് അബുവിന്റെ നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

Be the first to comment on "ആഷികിനെ മഹാരാജാസ് കാലത്തെ സ്ത്രീവിരുദ്ധത ഓര്‍മിപ്പിച്ച് പ്രതാപ് ജോസഫ്"

Leave a comment

Your email address will not be published.


*