നമ്മൾ പരസ്‌പര പൂരകങ്ങളാണെന്നു ആരോ പറഞ്ഞു

ഹിഷാം അഹ്‌മദ്‌ ടി

 

…നമ്മൾ പരസ്‌പര

പൂരകങ്ങളാണെന്നു

ആരോ പറഞ്ഞു,

 

‘ലൗ’ വെർബല്ല

വെറും നൗണാണെന്ന്

മാഷ് കണ്ണുരുട്ടി

അടിവരയിട്ടു.

 

വിജയിച്ചവരുടെ..

പ്രണയത്തിന്റെ കഥകളെ.

ആരാലും പറയപ്പെട്ടില്ല.

 

ചുമരത്തെ ‘അധികം’

ചിഹ്നങ്ങളുടെ ‘സമം’ തേടി

ചൂരലുകൾ നെട്ടോട്ടമോടി..

 

മരത്തിന്റെ ഗുണത്തിൽ

ആരും തണലത്തെ

പ്രണയത്തെ കണ്ടില്ല.

 

കണ്ണീരിന്റെ രാസമൂല്യങ്ങളെ,

തേടി, ചിലർ

ഓടികൊണ്ടേയിരുന്നു.

 

നമ്മൾ പരസ്‌പര

പൂരകങ്ങളാണെന്നു

ആരോ

വീണ്ടും പറഞ്ഞു.

 

കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയാണ് ഹിഷാം

Be the first to comment on "നമ്മൾ പരസ്‌പര പൂരകങ്ങളാണെന്നു ആരോ പറഞ്ഞു"

Leave a comment

Your email address will not be published.


*