ആർഎസ്എസ് ഭീകരത. ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

ക്ഷേത്രോത്സവത്തോടനുബന്ധിച്ച കലാപരിപാടി കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അമ്പലപ്പറമ്പില്‍ കുത്തിക്കൊന്നു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരടക്കം നാലുപേരെ ആലപ്പുഴ സൌത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.ഡിവൈഎഫ്ഐ ലജനത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും വലിയകുളം തൈപ്പറമ്പില്‍ നൌഷാദ്-നദീറ ദമ്പതികളുടെ മകനുമായ മുഹസിന്‍ (19) ആണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ആലിശേരി ക്ഷേത്രപ്പറമ്പില്‍ കുത്തേറ്റ് മരിച്ചത്. കളപ്പുര ശ്രീപാദം ഐടിസി വിദ്യാര്‍ഥിയാണ്.

നെഞ്ചിന് കുത്തേറ്റ മുഹസിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. കരളിന് മുറിവേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വലിയകുളം ടിഎംഎ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് വിലാപയാത്രയായി പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ആര്‍എസ്എസ്- ബിജെപി അക്രമങ്ങള്‍ക്കും വര്‍ഗീയപ്രചാരണങ്ങള്‍ക്കുമെതിരെ സംസ്ഥാനവ്യാപകമായി ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Be the first to comment on "ആർഎസ്എസ് ഭീകരത. ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു"

Leave a comment

Your email address will not be published.


*