മോഡിക്കെങ്ങനെ ആദ്യം പാസ്‌പോർട്ട് കിട്ടി? മറുപടി ഇല്ലെന്നു ആർടിഐ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വീണ്ടും മറുപടി നൽകാതെ വിവരാവകാശ കമ്മീഷൻ. മോദിക്ക് ആദ്യമായി പാസ്‌പോർട്ട് ലഭിച്ചതെങ്ങനെയെന്നും അതിന്റെ അപേക്ഷാവിവരങ്ങളെ കുറിച്ചുമുള്ള വിവരാവാകാശ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നിഷേധിച്ചത്. ഗുജറാത്തിലെ ആർടിഐ ആക്ടിവിസ്റ് ജിഎം ചൗഹാനാണ് അപേക്ഷ നൽകിയത്. അപേക്ഷ പൊതുതാൽപര്യത്തിനല്ല എന്ന് പറഞ്ഞായിരുന്നു മറുപടി നിഷേധിക്കപ്പെട്ടത്.

ഇത് മൂന്നാം തവണയാണ് മോദിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിവരാവകാശ കമ്മീഷൻ ഉത്തരങ്ങൾ നൽകാതിരിക്കുന്നത്. മോദിയുടെ വിദേശയാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാതിരിക്കാൻ കാരണം ” അതീവ സുരക്ഷയെ ‘ ബാധിക്കും എന്നതായിരുന്നു. പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിച്ചുള്ളതായിരുന്നു മറുപടി നിഷേധിക്കപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറ്റൊരു ചോദ്യം.

Be the first to comment on "മോഡിക്കെങ്ങനെ ആദ്യം പാസ്‌പോർട്ട് കിട്ടി? മറുപടി ഇല്ലെന്നു ആർടിഐ"

Leave a comment

Your email address will not be published.


*