48 മണിക്കൂറിനുള്ളിൽ 110 മരണം. സൊമാലിയയിൽ ശക്തമായ പട്ടിണിയും വരൾച്ചയും

അതിശക്തമായ വരൾച്ചയും പട്ടിണിയും പടർന്നു പിടിക്കുന്ന സൗത്തേൺ സൊമാലിയയിൽ കഴിഞ്ഞ നാല്പത്തെട്ടു മണിക്കൂറിനിടെ മരണപ്പെട്ടത് നൂറ്റിപ്പത്ത് പേർ. ” രാജ്യം അനുഭവിക്കുന്നത് വലിയ പ്രയാസമാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 110 ജീവനുകളാണ് പൊലിഞ്ഞത്. വരൾച്ചയും പട്ടിണിയുമാണ് മരണകാരണം” സോമാലിയൻ പ്രധാനമന്ത്രി ഹസൻ ഖൈർ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരിൽ ഏറെയും കുട്ടികളാണെന്നു വാർത്ത ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. വരൾച്ച കാരണം നിരവധി പകർച്ചവ്യാധികളും വ്യാപിക്കുന്നുണ്ട്.

അഞ്ചര മില്യൺ ജനതയോളം പകർച്ച വ്യാധികൾ കാരണം പ്രയാസപ്പെടുന്നുണ്ടെന്നു ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഭക്ഷണത്തിനായും ചികിത്സക്കായും ആളുകൾ നഗരപ്രദേശങ്ങളിലേക്ക് കൂട്ടപാലായനം ചെയ്യുകയാണ്.ഏകദേശം മൂന്നരലക്ഷത്തോളം കുട്ടികൾ സൊമാലിയയിൽ ഇപ്പോൾ പട്ടിണി അനുഭവിക്കുന്നുവെന്നു യുഎസ് ഏജൻസി ഇഡ്‌ഫെഡസ് റിപ്പോർട് ചെയ്യുന്നു.

Photo- AFP

Be the first to comment on "48 മണിക്കൂറിനുള്ളിൽ 110 മരണം. സൊമാലിയയിൽ ശക്തമായ പട്ടിണിയും വരൾച്ചയും"

Leave a comment

Your email address will not be published.


*