പെപ്‌സി കമ്പനി താഴിട്ടു പൂട്ടി സിപിഎം നേതൃത്വത്തിലുള്ള സമരസമിതി

ജലചൂഷണം നടത്തുന്ന പുതുശേരിയിലെ പെപ്‌സി കമ്പനി സിപിഎം നേതൃത്വത്തിലുള്ള ജലചൂഷണ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി താഴിട്ട് പൂട്ടി. പഞ്ചായത്ത് കമ്പനിക്ക് നല്‍കിയ സ്റ്റോപ് മെമ്മോ കമ്പനി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് പ്രതീകാത്മക സമരം. പ്രതിഷേധച്ചടങ്ങ് എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരിയിൽ പെപ്സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാ കമ്മിറ്റി കത്ത് നല്‍കിയിരുന്നു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് സമരസമിതി പുതുശേരിയിലെ പെപ്സി കമ്പനി പ്രതീകാത്മകമായി താഴിട്ട് പൂട്ടിയത്. സ്ഥലത്തെ ഭൂഗര്‍ഭജലത്തിന്റെ 48 ശതമാനവും പെപ്സി കമ്പനി ഊറ്റിയെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.പ്രതിദിനം രണ്ടുലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ മാത്രമാണ് അനുവാദമെന്നിരിക്കെ ആറുമുതല്‍ എട്ടുലക്ഷം വരെ വെള്ളം കമ്പനി ഊറ്റിയെടുക്കുന്നുണ്ട്.

Be the first to comment on "പെപ്‌സി കമ്പനി താഴിട്ടു പൂട്ടി സിപിഎം നേതൃത്വത്തിലുള്ള സമരസമിതി"

Leave a comment

Your email address will not be published.


*