ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിന് ശേഷം നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ചുമാസം തികയാനിരിക്കുന്നു. ജെഎൻയുവിലെ നജീബ് മൂവ്മെന്റ് സമരത്തിലെ സജീവസാന്നിധ്യവും വൈഎഫ്‌ഡിഎ ജനറൽ സെക്രട്ടറിയുമായ ഹെബ അഹമദ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വരികൾ രാജ്യത്തെ പ്രമുഖമായ കാമ്പസിലെ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സുരക്ഷയെയെ കുറിച്ചും നിലനിൽപ്പിനെ കുറിച്ചും ഏറെ ആശങ്കയുളവാക്കുന്നതാണ്. കോഴിക്കോട് ഫാറൂഖ് കോളേജിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി ഫായിസയുമായി സംസാരിച്ചപോലുള്ള അനുഭവമാണ് ഹെബ ഫേസ്‌ബുക്കിൽ കുറിച്ചത്. പശ്ചിമബംഗാൾ സ്വദേശിയായ ഹെബ അഹ്‌മദ് ജെൻഎൻയുവിൽ ഗവേഷകവിദ്യാർഥിയാണ്.

മാധ്യമം സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയെ ഹെബ ഫേസ്‌ബുക്കിൽ എഴുതി.

” മാധ്യമം ലിറ്റററി ഫെസ്റ്റിൽ വെച്ച് കോഴിക്കോട് ഫാറൂഖ് കോളേജിലെ ഒരു വിദ്യാർത്ഥിനി എന്റെ അടുക്കൽ വന്നു സംസാരിച്ചു. നജീബുമായി ബന്ധപ്പെട്ട വല്ല പുതിയ വർത്തകളുണ്ടോ എന്നായിരുന്നു അവൾ ചോദിച്ചത്. നജീബ് അഹമ്മദിനെ കാണാതായത് മുതൽ അതിനെ കുറിച്ച് അവൾ ഏറെ ആകുലയാണ്. ആരും എന്തെ നജീബിനെ കാണാത്തത് ? എവിടെയാണ് നജീബ് ? നൂറുകോടി ജനങ്ങളുള്ള ഈ രാജ്യത്തിനെന്തേ നജീബിനെ കണ്ടെത്താനാവാത്തത്.? അവൾക്ക് ജെഎൻയുവിൽ പഠിക്കാനുള്ള ആഗ്രഹവും അവൾ പങ്കുവെച്ചു. എന്നാൽ നജീബിനെ കാണാതായത് മുതൽ അവൾ പേടിയിലാണ്. എന്നെയാണ് അവിടെ വെച്ച് കാണാതാവുന്നതെങ്കിലോ? രണ്ടുമാസം വരെ ആളുകൾ സമരം ചെയ്യും. പിന്നെ പതിയെ പതിയെ മറന്നു തുടങ്ങും. അവൾ പറഞ്ഞു.

അവളുടെ സംസാരം ഏറെ വികാരഭരിതമായിരുന്നു. കണ്ണുനീർ പൊഴിയുന്നത് കാണാം. പക്ഷെ , എനിക്ക് ഒരു ഉറപ്പും അവൾക്ക് കൊടുക്കാനില്ലായിരുന്നു. ജെൻഎൻയുവിൽ നടന്ന പ്രതിഷേധങ്ങളുടെ ലിസ്റ്റ് കാണിച്ചുകൊടുക്കാൻ പറ്റിയ അവസ്ഥയിലും ആയിരുന്നില്ല ഞാൻ. സത്യമാണ്. നമ്മൾ നജീബിനെ മറന്നുതുടങ്ങിയിരിക്കുന്നു. ഫായിസയെ പോലുള്ള എത്ര മുസ്ലിം വിദ്യാർത്ഥികളാണ് തങ്ങളുടെ ജെൻഎൻയു പോലുള്ള ഉന്നതപഠനസ്ഥാപനങ്ങളിൽ പഠിക്കാനുള്ള ആഗ്രഹങ്ങളെ ബലികഴിക്കേണ്ടിവരുന്നത്”

ഹെബ  അഹമദും ഫായിസയുമാണ് ചിത്രത്തിൽ 

Be the first to comment on "ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു"

Leave a comment

Your email address will not be published.


*