പ്രണയത്തിനെതിരെ ഇറങ്ങിത്തിരിച്ച ശിവസേനക്കാരൻ പീഡനക്കേസിൽ പ്രതി

കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ യുവതീ യുവാക്കൾക്കെതിരെ ആക്രമണം നടത്തിയ ശിവസേനക്കാരുടെ നേതൃത്വത്തിലുള്ളയാള്‍ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നിയമസഭയിൽ . ശിവസേനയുടെ സജീവ പ്രവർത്തകൻ കൂടിയായ ടികെ അരവിന്ദനെതിരെയാണ് സ്ത്രീപീഡനത്തിന് കേസുള്ളത്.

ഇളംകുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1216/2014 ആയാണ് ടികെ അരവിന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈസ്‌കൂളിലെ ഒരു അധ്യാപകന്റെ പരാതിയ്ക്ക് മേൽ ബധിരയും മൂകയുമായ ഒരു യുവതിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണ് അരവിന്ദന്‍. സ്‌കൂളിലെ സ്വീപറായിരുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഒരു ക്രിമിനല്‍ തന്നെ സദാചാര ഗുണ്ടായിസത്തിന് മുന്‍കയ്യെടുത്ത് വന്നപ്പോള്‍ അയാള്‍ക്കെതിരായ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും സ്‌പെഷല്‍ ബ്രാഞ്ചും കേരള പോലീസും പരാജയപ്പെട്ടെന്നും ഹൈബി ഈഡൻ ആരോപിച്ചു.

Photo – Janayugam

Be the first to comment on "പ്രണയത്തിനെതിരെ ഇറങ്ങിത്തിരിച്ച ശിവസേനക്കാരൻ പീഡനക്കേസിൽ പ്രതി"

Leave a comment

Your email address will not be published.


*