ഇന്നറിയും. അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം 

രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി..ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും.രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഏകദേശചിത്രം വ്യക്തമാവും.

ത്രികോണ മൽസരം നടക്കുന്ന യു.പിയാണ് ഏല്ലാവരും ഉറ്റുനോക്കുന്ന ഫലം. 403 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യവും ബിഎസ്‌പിയും ബി.ജെ.പിയും തമ്മിലാണ് മത്സരം. എക്സിറ്റ്പോളുകളിൽ ആർക്കും യു.പിയിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കും മണിപ്പൂരിൽ 60 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Be the first to comment on "ഇന്നറിയും. അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം "

Leave a comment

Your email address will not be published.


*