ദീപയെ വേട്ടയാടുന്നത് കേരളത്തിലെ അപ്പറാവുമാര്‍ :കെകെ ബാബുരാജ്

ഗവേഷകവിദൃാര്‍ത്ഥിയും ദലിത് ആക്റ്റിവിസ്റ്റുമായ ദീപ പി മോഹനനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നീതിനിഷേധം മാത്രമല്ല നിയമത്തില്‍ അട്ടിമറിയും നടന്നിട്ടുണ്ടെന്ന് എഴുത്തുകാരനും പ്രമുഖ ദലിത് അവകാശപ്രവര്‍ത്തകനുമായ കെകെ ബാബുരാജ്. കീഴാളവിദൃാര്‍ത്ഥികളോടുള്ള അപ്പാറാവുമാരുടെ സമീപനം ഇതില്‍നിന്ന് വൃതൃസ്തമല്ലെന്ന് ബാബുരാജ് പറഞ്ഞു.

കെകെ ബാബുരാജിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം :

ദീപ മോഹനൻറെ കാര്യത്തിൽ നീതി നിഷേധം മാത്രമല്ല, നിയമത്തിന്റെ അട്ടിമറിയും ഉണ്ടായിട്ടുണ്ട്. ജാതി പറഞ്ഞു ആക്ഷേപിച്ച, ക്രിമിനൽ നടപടിക്ക് വിധേയനാകേണ്ട അധ്യാപകന് എതിരെ ഉള്ള പരാതിയിൽ, എഫ്ഐആറിൽ വെള്ളം ചേർത്തതിനാലാണ് തുടർനടപടികൾ ഹൈകോടതി റദ്ദ് ചെയ്തത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇതിനോടുള്ള ഇരയുടെ പ്രതിഷേധമാണ് ദീപയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇടതുപക്ഷ സിണ്ടിക്കേറ്റ് വന്നപ്പോൾ ആരോപണവിധേയരായ അധ്യാപകരെ സുപ്രധാന പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം കൊടുക്കുകയാണ് ചെയ്‍തത്. ഇതാണ് അപ്പാറാവുമാർ രോഹിത് വെമുലമാരോട് കാണിക്കുന്നത് എന്നതാണ് വസ്തുത. ഇത്തരം പീഡനങ്ങൾക്കു മുമ്പിൽ നിശ്ശബ്ദയായിരിക്കാൻ തയ്യാറല്ലാത്ത സ്ത്രീകളെ -അവർ കീഴാളരാണെങ്കിൽ പറയാനുമില്ല – ‘പ്രശ്നക്കാരികൾ’ ആക്കി ഭരണകൂടത്തിൻറെയും പൊതുബോധത്തിൻറെയും ശത്രുതക്ക് ഇരയാക്കുക എന്നതാണ്‌ ദീപയുടെ പേരിൽ ഇപ്പോൾ നടക്കുന്നത്.

Be the first to comment on "ദീപയെ വേട്ടയാടുന്നത് കേരളത്തിലെ അപ്പറാവുമാര്‍ :കെകെ ബാബുരാജ്"

Leave a comment

Your email address will not be published.


*