https://maktoobmedia.com/

മംഗളം മാത്രമാണോ ഇപ്പണി ചെയ്യാറുള്ളത്?

 

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ വര്‍ത്തകളെ കുറിച്ച രണ്ട് പ്രതികരണങ്ങള്‍.

‘മംഗളം ചാനലിന് അഭിവാദ്യങ്ങള്‍. വോയറിസം ചര്‍ച്ചയാക്കിയതിന്.
ഇന്നത്തെ ആത്മരോഷം കണ്ടാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ഇനി ഒരു നടിയുടെ വീട്ടില്‍ പോയി കരിക്കു കുടിച്ചാല്‍ അശ്ലീലത്തോടെ ആരും കാര്‍ട്ടൂണ്‍ വരയ്ക്കുകയും തിരഞ്ഞെടുപ്പു പ്രചരണത്തിന് വരെ ആയുധമാക്കുകയും ചെയ്യില്ല. അബ്ദുല്ലക്കുട്ടിയെ സ്ത്രീയുടെ കൂടെ പിടികൂടി എന്ന് ഒരു കോടിയേരി ബാലകൃഷ്ണനും അശ്ലീലച്ചിരിയോടെ നിയമസഭയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തില്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ത്രീയ്‌ക്കൊപ്പം കാണുമ്പോള്‍ ഒരു ഡിഫിക്കാരനും ചോര തിളക്കില്ല. ഉമ്മന്‍ചാണ്ടിയുടെ തീവണ്ടിയാത്രയെ പൊടിപ്പലോടെ എഴുതില്ല.

കേരളത്തിലെ സകലചാനലകളുടെയും പാതിരാത്രിയിലെ ക്രൈം കഥകള്‍ ഇന്നത്തോടെ നിര്‍ത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷം.
മംഗളം മഞ്ഞളമാണെങ്കില്‍ മഞ്ഞാഭിമാനിയും മഞ്ഞളിയും ഇവിടെയുണ്ടായിട്ടുണ്ട്.
ആര് ഒടുവില്‍ ഇപ്പണി ചെയ്തുവെന്ന് മാത്രമേ ഇവിടെ വിഷയമായിട്ടുള്ളു. അതിനപ്പുറം ഡെക്കഷേന്‍ വേണ്ട.’

– ജാവേദ് പര്‍വേഷ്

 

‘ ഇത് മാന്യമായ മാധ്യമ പ്രവര്‍ത്തനമല്ല എന്നതില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള മാധ്യമ പ്രവര്‍ത്തനം മാന്യവും നീതിയുക്തവുമാണോ? കഥകളും കെട്ടുകഥകളും നുണകളും അര്‍ധസത്യങ്ങളും തരാതരംപോലെ ചേര്‍ത്തും ആവര്‍ത്തിച്ചും എത്രയോപേരുടെ ജീവിതം തകര്‍ത്തിട്ടുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. സ്ത്രീകളെ മുതല്‍ ഭീകരവാദത്തെ വരെ അതിന് മടിയേതുമില്ലാതെ അവര്‍ ആയുധമാക്കിയിട്ടുമുണ്ട്, പ്രത്യേകിച്ച് വാര്‍ത്താചാനലുകള്‍. ആ ചാനലുകളെല്ലാം ഇപ്പോഴും ക്രൈം വാര്‍ത്തകളെന്ന പേരിലും അല്ലാതെയും സമാനമായ ഇക്കിളിക്കഥകള്‍ ദിവസവും പുറത്തുവിടുന്നുമുണ്ട്. അതിലപ്പുറമൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ല. ഇതിനപവാദമായ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചവര്‍ക്ക് ചാനല്‍ മത്സരത്തില്‍ ഇതുവരെ ഒന്നാമതാകാന്‍ കഴിഞ്ഞിട്ടുമില്ല. മാധ്യമങ്ങള്‍ മെനഞ്ഞുവിടുന്ന ഇമ്മാതിരി കഥകളെല്ലാം ആര്‍ത്തിയോടെ വിഴുങ്ങുകയും അതിന്റെ തുടര്‍ക്കഥകള്‍ക്കായി അതിജാഗ്രതയോടെ കാത്തിരിക്കുകയും ചെയ്തവരാണ്/ചെയ്യുന്നവരാണ് മലയാളികള്‍. അതിനാല്‍ അവര്‍ക്ക് അഹിതകരമായതുമല്ല ഇപ്പോള്‍ സംഭവിച്ചത്. ഈ ശബ്ദരേഖയുടെ ദൃശ്യങ്ങള്‍ കിട്ടുമോയെന്ന ആകുലത മാത്രമേ അവര്‍ക്കുണ്ടാകാനിടയുള്ളൂ. അഥവ, കേരളത്തിലെ നടപ്പ് മാധ്യമ രീതിക്ക് ഏറ്റവും ഇണങ്ങുന്ന, മലയാളികളുടെ വാര്‍ത്താഭിരുചിയെ ഏറ്റവുമേറെ തൃപ്തിപ്പെടുത്തുന്ന ഒരു വാര്‍ത്ത മാത്രമാണിപ്പോള്‍ സംഭവിച്ചതെന്നര്‍ഥം. ഇതിലേറെ കേരളം അര്‍ഹിക്കുന്നില്ല. ഇതിലേറെ മലയാള മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. മുഖംമൂടികള്‍ അഴിച്ചുവച്ച്, അത് കേള്‍ക്കുകയും കാണുകയും ചെയ്യുക എന്നതാണ് പുതിയ വാര്‍ത്തയോട് രാവിലെമുതല്‍ രോഷാകുലരായിക്കൊണ്ടിരിക്കുന്ന (ബഹുഭൂരിപക്ഷം) മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത.’

– ജിഷാര്‍ മജീദ്

കടപ്പാട് – ലേഖകരുടെ ഫേസ്ബുക്ക് പോസ്റ്റ്

 

Be the first to comment on "മംഗളം മാത്രമാണോ ഇപ്പണി ചെയ്യാറുള്ളത്?"

Leave a comment

Your email address will not be published.


*