https://maktoobmedia.com/

റോമിയോ പോലീസ് ഒരു ഭീകരസേനയാണ്. യുപിയില്‍ കാണുന്നത്

ഒന്നിച്ച് സംസാരിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന യുവതീയുവാക്കളെ ‘ആന്റി റോമിയോ സ്ക്വാഡ്’ എന്ന പോലീസ് സംവിധാനം ഉപയോഗിച്ച് വേട്ടയാടുകയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം. തങ്ങളുടെ ഉദ്യമം സദാചാര പൊലീസിങ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും സ്ത്രീവിരുദ്ധപ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച മുഖൃമന്ത്രി യോഗി ആദിതൃനാഥ് പറയുന്നുണ്ടെങ്കിലും നവമാധൃമങ്ങളിലെ ദൃശൃങ്ങള്‍ കാണിക്കുന്നത് പോലീസിന്റെ ഭീകരമുഖമാണ്.

കോളേജിന് പുറത്ത് സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ദേശീയമാധൃമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്ന് പോലും അന്വേഷിക്കാതെയാണ് തന്നെ പോലീസ് പിടിച്ച് കൊണ്ടുപോയത് എന്ന് യുവാവ് ആരോപിക്കുന്നു. രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.

FB_IMG_1490611892606

കോളേജുകളിലും പാര്‍ക്കുകളിലും മാളുകളിലും ഒന്നിച്ചിരിക്കുന്ന യുവതീയുവാക്കളെ ചോദ്യം ചെയ്തുകൊണ്ടാണ് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കുന്നത്. ലാത്തി കൊണ്ട് തല്ലിയും ഏത്തമിടീപ്പിച്ചും വീട്ടില്‍ രക്ഷിതാക്കളെ അറിയിച്ചുമൊക്കെയാണ് പോലീസ് ‘പ്രണയങ്ങളെ’ ശിക്ഷിക്കുന്നത്.
ഒപ്പം പോലീസിന് പിന്തുണയുമായി പെണ്‍കുട്ടികള്‍ കോളേജിന് പുറത്തും മറ്റുമായി ആണ്‍കുട്ടികളുമായി ഇടപഴകുന്നത് അനുവദിക്കില്ലെന്ന് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ പറയുന്നു.

യുവതീയുവാക്കളുടെ നോട്ടവും മുഖഭാവവും നില്‍പ്പും കണ്ടാല്‍ അവരുടെ ദുരുദ്ദേശൃം മനസ്സിലാക്കാനാവുമെന്നാണ് റോമിയോ പോലീസ് സേനാംഗം ടൈംസ് ഓഫ് ഇന്തൃ ലേഖകനോട് പറഞ്ഞത്.

ദിയോറിയ ജില്ലയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഒരു സഹോദരിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. തങ്ങള്‍ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും റോമിയോ പോലീസ് ആദൃം അത് അംഗീകരിച്ചിരുന്നില്ല.

‘സ്ത്രീ സുരക്ഷ’ക്കായുള്ള സ്ക്വാഡ് ഫലത്തിൽ സദാചാര പൊലീസാകുന്നെന്നാണ് യുപിയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം. സ്ത്രീകൾക്ക് സുരക്ഷയൊരുക്കുമെന്നും ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നുമാണ് ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ‘ലൗ ജിഹാദ്’ തടയുന്നതിനുള്ള കാമ്പെയിനിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നാണ് വാദം. പ്രണയിതാക്കളുടെ മതം ചോദിക്കുകയാണ് ‘ആന്റി റോമിയോ സ്ക്വാഡ്’. സ്ത്രീസുരക്ഷ മതം വേര്‍തിരിച്ച് നടപ്പിലാക്കാനാണോ യോഗിയുടെ പദ്ധതി എന്ന് സോഷൃല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നു.
ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ‘ആന്റി റോമിയോ സ്‌കോഡ്’ പദ്ധതി തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം ലൗജിഹാദ് ആരോപണം ഒളിച്ചു കടത്തുന്നതാണെന്ന വിമര്‍ശനം എതിര്‍ കക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്.
‘ ചെറുപ്പക്കാരെ പോലീസ്‌ frisk ചെയ്യുന്നതും ഐഡന്റിറ്റി ചോദിക്കുന്നതും ആണീ കാണുന്നത്. ജീവിക്കുന്ന സ്റ്റേറ്റ്‌ സർവ്വലൈൻസ് ഉള്ള ആധാർ കാർഡുകളായി ഓരോരുത്തരെയും മാറ്റുകയാണ്‌. എണ്ണം തിട്ടപ്പെടുത്തുന്നത്‌ പിന്നീട്‌ കൊന്നു കളയാൻ ആവും. ആരെ വേണമെങ്കിലും വോട്ട്‌ കുറയുന്നതിനനുസരിച്ച്‌ അക്കമിടാം. താലിബാൻ പോലീസ്‌ പോലും അവനവന്റെ രാജ്യത്തെ ആളുകളെ ഇതുപോലെ frisk ചെയ്തിട്ടില്ല. പാലസ്തീനികളെ ഇസ്രായേൽ പോലീസ് അപമാനപ്പെടുത്തുന്നതു പോലെയാണിത്‌. ” ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ എഴുതി.

ദലിത് മുസ്ലിം ആദിവാസി ബഹുജന്‍ ജനതയെ വംശീയമായി അപമാനിക്കാനുള്ള സംവിധാനം മാത്രമാണിതെന്ന് ദല്‍ഹി യൂണിവേഴ്സിറ്റി വിദൃാര്‍ത്ഥി ചന്ദന ചന്ദ്രഗിരി പറയുന്നു.

Be the first to comment on "റോമിയോ പോലീസ് ഒരു ഭീകരസേനയാണ്. യുപിയില്‍ കാണുന്നത്"

Leave a comment

Your email address will not be published.


*