ഷാർജയുടെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാൻ ‘ശുറൂഖ്‌’ മുന്നിട്ടിറങ്ങുന്നു

സാമ്പത്തിക വളർച്ചയോടൊപ്പം സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാനും മുന്നിട്ടിറങ്ങി ഷാർജ ഭരണകൂടം. പരമാവധി നിക്ഷേപങ്ങൾ ആകർഷിക്കുന്നതോടൊപ്പം പൈതൃക കാഴ്ചകളും ജീവിത രീതികളും  ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനുള്ള പുതിയ പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്. നാടിന്റെ വളർച്ചയും സംസ്കാരവും  പുരാതന ജീവിത ചുറ്റുപാടുകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മേളകളും ആഘോഷങ്ങളും ഒരുക്കും. മ്യൂസിയങ്ങളുടെയും ഷാർജ പൈതൃക മേഖലയുടെയും കൂടുതൽ സജീവമാക്കും.  ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്‌) നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
Displaying shurooq meeting.jpg
മറ്റു എമിറേറ്റുകളിൽ നിന്ന് വ്യത്യസ്തമായി  ഷാർജക്കു മാത്രമായുള്ള പൗരാണിക കാഴ്ചകൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കൂടുതൽ പ്രചാരം കൊടുക്കുക വഴി വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ സജീവമാവാൻ കഴിയുമെന്നു ശുറൂഖ്‌ സി.ഇ.ഓ മർവാൻ ബിൻ ജാസ്സിം അൽ സർകാൽ പറഞ്ഞു. സാംസ്കാരിക പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി  ഷാർജ പുരാവസ്തു വകുപ്പും മ്യൂസിയം വകുപ്പുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Be the first to comment on "ഷാർജയുടെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാൻ ‘ശുറൂഖ്‌’ മുന്നിട്ടിറങ്ങുന്നു"

Leave a comment

Your email address will not be published.


*