വീൽചെയറിൽ കഴിയുന്നവർക്കായി ഏകദിന രചനാ ശില്‍പശാല

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതിനാൽ വീടകങ്ങളിൽ ഒതുങ്ങിപ്പോയ ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. തങ്ങളുടെ ചിന്തകളെയും ഭാവനകളെയും സ്വപ്നങ്ങളെയും അക്ഷരങ്ങളിലൂടെ പകർത്താൻ കൊതിക്കുന്ന സർഗ്ഗപരമായ കഴിവുള്ള ഒട്ടേറെ പേരുണ്ട് ഈ കൂട്ടത്തിൽ. എഴുതുവാൻ ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിലും അത് തങ്ങൾക്ക് സാധ്യമാകുന്ന ഒന്നല്ല എന്ന് അപകർഷപ്പെടുന്നവർ, ഉള്ള കഴിവിനെ പരിപോഷിപ്പിക്കാൻ എന്ത് ചെയ്യണം എന്ന് അറിയാത്തവർ, അക്ഷരങ്ങൾ അച്ചടിമഷി പുരളാൻ കൊതിക്കുന്നവർ….

അക്ഷരങ്ങളിലൂടെ ചിറകുതേടാൻ കൊതിക്കുന്ന വീൽചെയറിൽ കഴിയുന്നവർക്കായി ഗ്രീന്‍ പാലിയേറ്റിവ് കൂട്ടായ്മ ഒരുക്കുന്ന പ്രഥമ ഏകദിന രചനാ ശില്പശാല ഏപ്രില്‍ ഇരുപത്തിരണ്ടിന് കോഴിക്കോട് ജെ ഡി ടി ഹാളിൽ വെച്ച് നടക്കുകയാണ്. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിൽ ഉള്ളവർക്ക് വേണ്ടിയാണ് ആദ്യ ശില്പശാല.

FB_IMG_1491901236071

പ്രശസ്ത എഴുത്തുകാരനും എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ പ്രൊഫ: എം എ റഹ്‌മാനും, അധ്യാപികയും എഴുത്തുകാരിയും ആയ സാഹിറ റഹ്‌മാനും ആണ് ഈ ശില്പശാല നയിക്കുന്നത്. ഒപ്പം കാലം മായ്ക്കാത്ത കാല്പാടുകളുടെ എഴുത്തുകാരി മാരിയത്ത് സി എച്ചും ഉണ്ടാവും. കൂടാതെ പ്രമുഖ സാഹിത്യകാരന്മാർ സംവദിക്കാൻ എത്തും.

25 പേർക്കാണ് ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുക. രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.
രജിസ്റ്റർ ചെയ്യാത്തവർ വിളിക്കുക

നജീബ് മൂടാടി : 9497215437
മുബശ്ശിർ മുഹമ്മദ് : 9809516731

Be the first to comment on "വീൽചെയറിൽ കഴിയുന്നവർക്കായി ഏകദിന രചനാ ശില്‍പശാല"

Leave a comment

Your email address will not be published.


*