പോത്തുകളെ കൊണ്ടുപോവുകയായിരുന്നവരെ മേനകാഗാന്ധിയുടെ അനുയായികള്‍ തല്ലിച്ചതച്ചു

ഡൽഹിയിൽ പോത്തുകളെ കൊണ്ടുപോവുകയായിരുന്ന മൂന്നുപേരെ ‘മൃഗ സംരക്ഷണ പ്രവർത്തകർ’ ക്രൂരമായി മർദിച്ചു. നിയമപരമായി തന്നെ വാങ്ങിയ പോത്തുകളെ ലൈസൻസുള്ള ഗാസിപുർ മാണ്ഡിയിലുള്ള അറവുശാലയിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവർ. മൃഗ സംരക്ഷണ പ്രവർത്തകരുടെ ക്രൂരമായ സംഘടിത ആക്രമണത്തിൽ പരുക്കേറ്റ മൂവരെയും എയിംസിൽ പ്രവേശിപ്പിച്ചു.മേനകാ ഗാന്ധിയുെടെ പീപ്പിൾസ് ഫോർ ആനിമൽസ് പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്

മൃഗങ്ങളോടു മോശമായി പെരുമാറിയെന്ന കുറ്റത്തിനു മര്‍ദ്ദനമേറ്റ മൂന്നുപേര്‍ക്കെതിരെയും കേസെടുത്ത പോലീസ് അക്രമകാരികളെ വെറുതെവിട്ടു. ദീർഘകാലമായി ഡൽഹിയിൽ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ് പിഎഫ്എ എന്ന സന്നദ്ധ സംഘടയെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

Be the first to comment on "പോത്തുകളെ കൊണ്ടുപോവുകയായിരുന്നവരെ മേനകാഗാന്ധിയുടെ അനുയായികള്‍ തല്ലിച്ചതച്ചു"

Leave a comment

Your email address will not be published.


*