ലിയോവിന്റെത് ബാഴ്‌സക്കായുള്ള അഞ്ഞൂറാമത്തെ ഗോൾ . പതിനേഴാം വയസ്സിൽ തുടങ്ങിയ മെസ്സിമാജിക്ക്

“ചില കാര്യങ്ങളിൽ അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ. അദ്ദേഹം ഒരു പ്ലേസ്റ്റേഷൻ (പോലെ) ആണ്. നമ്മൾക്ക് പറ്റുന്ന ഓരോ തെറ്റുകളും അദ്ദേഹം മുതലെടുക്കും.”

2010 ൽ ആഴ്സണലിനെതിരെ ബാർസലോണ 4-1 ന് ജയിച്ചപ്പോൾ ആഴ്സൻ വെങ്ങർ പറഞ്ഞ വാക്കുകളാണിത്. വർഷം ഏഴു കഴിഞ്ഞിട്ടും മെസ്സി എതിരാളികളുടെ പേടിസ്വപ്നമായി തുടരുന്നു എന്നതാണ് കഴിഞ്ഞ ദിവസത്തെ എൽ ക്ലാസ്സിക്കോവിലെ ഫുട്‍ബോൾ മാന്ത്രികന്റെ പ്രകടനം മനസ്സിലാക്കിത്തരുന്നത്.

ബാഴ്‌സിലോണയ്ക്കു വേണ്ടി ഫുട്‍ബോൾ ഇതിഹാസം മെസ്സി നേടിയ ഗോളുകൾ അഞ്ഞൂറ് തികഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ എൽ ക്ലാസ്സിക്കോവിൽ റയൽ മാഡ്രിഡിനെതിരായ മിന്നുന്ന വിജയത്തിൽ ബാഴ്‌സിലോണയുടെ മൂന്നു ഗോളുകളിൽ രണ്ടെണ്ണം മെസ്സിയുടേത്.

ഇരുപത്തിയൊമ്പതുകാരനായ ഈ ഫുട്‍ബോൾ മാന്ത്രികന്റെ ബാഴ്‌സിലോണക്കായുള്ള ഗോളുകൾ ഇങ്ങനെ തരംതിരിക്കാം :- 343 ഗോളുകൾ ലാ ലീഗ , 94 ഗോളുകൾ ചാമ്പ്യൻസ് ലീഗ് , 43 ഗോളുകൾ കോപ്പ ഡെൽ റേ ,12 സ്പാനിഷ് സൂപ്പർ കപ്പ് , അഞ്ച് ഗോളുകൾ ഫിഫ ക്ലബ് വേൾഡ് കപ്പ് , മൂന്നു ഗോളുകൾ യൂറോപ്യൻ സൂപ്പർ കപ്പ്.

റയൽ മാഡ്രിഡിനെതിരായ മെസ്സിയുടെ ഇരുപത്തിമൂന്നാമത്തെ ഗോൾ ആയിരുന്നു കഴിഞ്ഞ ദിവസത്തെ എൽ ക്ലാസ്സിക്കോവിലെ ബാഴ്‌സിലോണയുടെ ഇഞ്ചുറി സമയത്തെ നിർണായകമായ വിജയഗോൾ.

12 വർഷം മുൻപാണ് അൽബാസെറ്റിനെതിരെ ലയണൽ മെസ്സി ലാ ലിഗയിലെ ആദ്യഗോൾ നേടിയത്. 2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ മെസ്സി തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. 2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ ബോജൻ ക്രികിച് ആ റെക്കോർഡ് തകർത്തു.

Be the first to comment on "ലിയോവിന്റെത് ബാഴ്‌സക്കായുള്ള അഞ്ഞൂറാമത്തെ ഗോൾ . പതിനേഴാം വയസ്സിൽ തുടങ്ങിയ മെസ്സിമാജിക്ക്"

Leave a comment

Your email address will not be published.


*