ബോംബ് ഷെല്ലുകൾ കൊണ്ട് ഓവനും ടെലിഫോണും. സിറിയയിൽ നിന്നുള്ള കാഴ്ച

ബോംബ് ഷെല്ലുകൾ കൊണ്ട് ,റൊട്ടിയുടെ മാവ് കുഴക്കുന്ന റോൾ , പൊട്ടിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കൊണ്ട് ഓവൻ , ഷെല്ലുകൾ കൊണ്ട് ടെലിഫോൺ , വിഷവാതകം നിറച്ച കാർട്രിഡ്ജിന്റെ ബാക്കിഭാഗങ്ങൾ കൊണ്ട് വയലിൻ , ഷെല്ലുകൾ കൊണ്ട് ഫ്‌ളവർ വെയ്‌സ് ..

ഓരോ മിനിറ്റുകളിലും ബോംബ് ഷെല്ലുകളും മിസൈൽ റോക്കറ്റുകളും മനുഷ്യരുടെ ജീവൻ കവർന്നെടുക്കുന്ന സിറിയയിലെ ഒരു നഗരത്തിലെ വാർത്തയാണിത്. സിറിയയിലെ വിമതരുടെ സ്വാധീന മേഖലയായ ദൗമയിലെ നാൽപതു വയസ്സുകാരനായ അബു അലിയാണ് തന്റെ വീട്ടിനു മുന്നിലും തെരുവുകളിലും വന്നു പതിയുന്ന മാരകവും ഏറെ അപകടകരവുമായ മനുഷ്യസംഹാരികളായ ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കൊണ്ട് മനോഹരമായ ആർട് വർക്കുകൾ ഉണ്ടാക്കുന്നത്. സിറിയൻ സൈന്യത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ് ഇവിടെ കാണാനാവുന്നത് എന്ന് അബു അലി പറയുന്നു. നേരത്തെ ബേക്കറികളിൽ തൊഴിലാളിയായും സ്വന്തമായി കരകൗശല വസ്തുക്കൾ നിർമിച്ചും ഉപജീവനമാർഗം നടത്തുകയായിരുന്നു അബു അലി.

Capture 1

തന്റെ നഗരത്തിൽ ഇരുപത്തിനാലു മണിക്കൂറും ബോംബ് ഷെല്ലുകൾ വന്നുപതിയുന്നതിന്റെ ഭീകരത ചിത്രീകരിക്കാൻ ബോംബ് ഷെല്ലുകൾ കൊണ്ടും റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കൊണ്ടുമായി ഒരു വലിയ ക്ലോക്ക് നിർമിച്ചിട്ടുണ്ട് അബു അലി.

Photo – Getty Images

Be the first to comment on "ബോംബ് ഷെല്ലുകൾ കൊണ്ട് ഓവനും ടെലിഫോണും. സിറിയയിൽ നിന്നുള്ള കാഴ്ച"

Leave a comment

Your email address will not be published.


*