60 ശതമാനം സ്വച്ഛ്ഭാരത് ടോയ്‌ലറ്റുകളും ഉപയോഗ്യശൂന്യമെന്ന് സർക്കാരിന്റെ തന്റെ റിപ്പോർട്

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ് ഭാരത് പദ്ധതിയില്‍ രാജ്യത്ത് നിര്‍മ്മിച്ച 60 ശതമാനം ടോയ്‌ലറ്റുകളിലും വെള്ളമില്ല. പത്തില്‍ ആറ് ടോയ്‌ലറ്റുകളും ഉപയോഗ ശൂന്യമായ് കിടക്കുകയാണെന്നാണ് സര്‍ക്കാര്‍ സര്‍വ്വേകള്‍. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍.എസ്.എസ്.ഒ) നടത്തിയ പഠനത്തിലാണ് സർക്കാർ പദ്ധതികളുടെ കെടുകാര്യസ്ഥത മറനീക്കി പുറത്തുവന്നത്.

രാജ്യത്തെ പൊതു ശുചിത്വ നിലവാരത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് മേഖലകള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഒരു ലക്ഷത്തോളം പേരിൽ നിന്നും എന്‍.എസ്.എസ്.ഒ നടത്തിയതാണ് സർവ്വേ. 83 കോടിയോളം വരുന്ന ഗ്രാമീണരും മുപ്പത് കോടിയോളം വരുന്ന നഗരവാസികളും ശൗചാല്യങ്ങളുടെ വൃത്തിയും മറ്റും കാരണം ഹൈജീനിക്ക് പ്രശ്‌നങ്ങൾ  അനുഭവിക്കുന്നുവെന്നും റിപ്പോർട് പറയുന്നു

 

Be the first to comment on "60 ശതമാനം സ്വച്ഛ്ഭാരത് ടോയ്‌ലറ്റുകളും ഉപയോഗ്യശൂന്യമെന്ന് സർക്കാരിന്റെ തന്റെ റിപ്പോർട്"

Leave a comment

Your email address will not be published.


*