തന്റെ മകനെവിടെയാണ്? ഫാതിമ നഫീസിന്റെ പോരാട്ടം തുടരുകയാണ്

തന്റെ മകനെ നിങ്ങളെന്താണ് ചെയ്തത് എന്ന് രാജ്യത്തെ ഭരണകൂടത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതാകപെട്ട നജീബ് അഹമ്മദിനെ മാതാവ് ഫാതിമ നഫീസ്. മാതൃദിനവുമായി ബന്ധപ്പെട്ട് സോഷൃല്‍മീഡിയയിലാകെ മാതൃത്വത്തെക്കുറിച്ച പോസ്റ്റുകളും ഗുണഗണങ്ങളും വൈറലാവുമ്പോള്‍ തന്റെ മകനെ കൂട്ടം ചേര്‍ന്ന് തല്ലിയതിന് ശേഷം നിങ്ങളെവിടേക്കാണ് കൊണ്ടുപോയതെന്ന് ചോദിക്കുന്ന ഈ മാതാവിനെ ഓര്‍ക്കേണ്ടതുണ്ട്. നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘ്പരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും ഫാതിമ നഫീസ് സജീവമാണ് ഇപ്പോള്‍.

നജീബിനെ ഹോസ്റ്റൽ മുറിയിൽ വെച്ച് മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ദൽഹി പൊലീസോ യൂണിവേയ്സിറ്റി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. ” എന്റെ മകനെ തല്ലിയവരെ അറസ്റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താൽ മനസ്സിലാവും അവൻ എവിടെയാണെന്ന് ” എന്ന് നിരവധി വേദികളിൽ ഫാത്തിമ നഫീസ് ആവർത്തിച്ചു പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന സർവ്വകലാശാലയെന്നു കെട്ടിഘോഷിക്കപെട്ട ജെ എൻ യു വീലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്ന് നജീബിന്റെ മാതാവ് ഒരിക്കൽ പറയുകയുണ്ടായി.
മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കിൽ താങ്കൾ എത്രത്തോളം അസ്വസ്ഥനാവും എന്നാണു തനിക്കു വി സിയോട് ചോദിക്കാനുള്ളതെന്നു അവർ പറഞ്ഞു.

_92079036_0e2f10b9-cdba-4f9f-829a-89e8ca2064a6

ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നജീബിനെ ഐഎസ് അനുഭാവിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്റെ മകൻ നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളായി ചിത്രീകരിച്ചു വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫാത്തിമ നഫീസ് പ്രതികരിച്ചു.

മുസ്ലിമും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബത്തിലെ അംഗവും ആയതുകൊണ്ടാണ് കേന്ദ്ര ഗവണ്മെന്റ് എന്റെ മകന്റെ നീതിക്കായുള്ള എന്റെ ശബ്ദത്തെ അവഗണിക്കുന്നതെന്നു അവര്‍ പാറ്റ്നയിൽ സിപിഐഎംഎൽ (ലിബറേഷൻ) സംഘടിപ്പിച്ച അധികാർ റാലിയിൽ സംസാരിച്ചുകൊണ്ട് ഒരിക്കല്‍ പറഞ്ഞു.

താന്‍ യുപിയുടെ മകനാണെന്ന നരേന്ദ്രമോഡിയുടെ യുപി ഇലക്ഷന്‍ പ്രചാരണത്തെ എങ്കില്‍ നിങ്ങളുടെ സഹോദരന്‍ നജീബ് എവിടെയാണ് എന്നു ചോദിച്ചായിരുന്നു ഫാതിമ നഫീസ് നേരിട്ടത്.

14718787_1247645575279131_3633619798551220058_n

എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും” .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ താൻ തയ്യാറാണെന്ന് ഫാത്തിമ നഫീസ് പറയുന്നു.

അതേ സമയം നജീബ് അഹ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് വീണ്ടും ഡൽഹി ഹൈകോടതിയുടെ വിമർശനം. വിദ്യാർഥിയെ കാണാതായി ഏഴുമാസമായിട്ടും ഒരു തെളിവും ശേഖരിക്കാത്ത ഡൽഹി പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് കോടതി വിമർശിച്ചു. ഉദ്വേഗം സൃഷ്ടിച്ച് അന്വേഷണത്തിൽനിന്ന് തലയൂരാനുള്ള ശ്രമമാണ് പൊലീസിേൻറതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Be the first to comment on "തന്റെ മകനെവിടെയാണ്? ഫാതിമ നഫീസിന്റെ പോരാട്ടം തുടരുകയാണ്"

Leave a comment

Your email address will not be published.


*