കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ

രാജ്യത്ത് ചന്തകൾ വഴി കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവാത്തതെന്നു കേരള തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം വകുപ്പ്  മന്ത്രി കെടി ജലീൽ. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് ഇനി കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രഭരണകൂടത്തിന്റെ ഉത്തരവ്. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

കന്നുകാലി കശാപ്പ് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നിരിക്കെ ഉത്തരവില്‍ കെടി ജലീലിന്റെ പ്രതികരണം  ഏറെ ഗൗരവമുള്ളതാണ്. കന്നുകാലി കശാപ്പിനെ പ്രത്യക്ഷത്തില്‍ നിരോധിക്കുന്നതല്ലെങ്കിലും കന്നുകാലി ഉപയോഗത്തില്‍ വലിയ പ്രത്യാഘതമാണ് രാജ്യത്ത് പുതിയ ഉത്തരവ് മൂലമുണ്ടാവുക.

Be the first to comment on "കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ"

Leave a comment

Your email address will not be published.


*