ഗോരക്ഷാവാദിയായിട്ടും ഗാന്ധി ബീഫ്‌നിരോധനത്തെ എതിർത്തത് എന്തുകൊണ്ടാണ്?

” എനിക്കെങ്ങനെയാണ് ഒരാളോട് നിങ്ങൾ പശുവിനെ അറുക്കരുതെന്നു നിർബന്ധിക്കാനാവുക ? പ്രത്യേകിച്ചും അവന്റെ താല്പര്യം അതല്ലെങ്കിൽ. ഇന്ത്യൻ യൂണിയനിൽ ഹിന്ദുക്കൾ മാത്രമല്ലല്ലോ ഉള്ളത്. ഇവിടെ മുസ്‌ലിംകളുണ്ട് , ക്രിസ്ത്യാനികളും പാഴ്സികളും മറ്റു മതവിശ്വാസക്കാരും ജീവിക്കുന്നുണ്ടെരിക്കെ.”

1947 ജൂലായ് ഇരുപത്തിയഞ്ചിന് തന്റെ പ്രാർത്ഥനാവേളയിൽ ഗാന്ധി പറഞ്ഞ വരികളാണിവ. ജീവിതത്തിലുടനീളം ഗോവധത്തിനു എതിരായിരുന്ന ഗാന്ധി കന്നുകാലി സംരക്ഷണത്തിന്റെ പ്രചാരകനായിരുന്നു.

കാര്ഷികതാല്പര്യം മാത്രമല്ല , ഹൈന്ദവവിശ്വാസത്തെ പ്രീണിപ്പെടുത്താൻ കൂടിയാണ് ഗാന്ധി ഗോവധനിരോധനത്തിനു വേണ്ടി ശബ്ദിച്ചതെന്നു പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ആ ആശയം വ്യക്തിപരമായി കൊണ്ടുനടക്കേ തന്നെ , ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമല്ലെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റു ജനവിഭാഗങ്ങളും വസിക്കുന്നുണ്ടെന്നും അതിനാൽ ഗോവധനിരോധനം നിർബന്ധിത നിയമമാക്കാൻ കഴിയില്ലെന്നും ഗാന്ധി മനസ്സിലാക്കിയിരുന്നു. ‘ പശുവിനെ സംരക്ഷിക്കുമെന്ന് ഞാൻ ആദ്യമേ പ്രതിജ്ഞ എടുത്തതാണ്. എന്നാൽ എന്റെ മതമല്ല മുഴുവൻ ഇന്ത്യക്കാരുടെയും മതമെന്നിരിക്കെ ഞാൻ എങ്ങനെയാണ് അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക” ഗാന്ധി പറയുന്നു.

എന്നാൽ ഹിന്ദുക്കളെല്ലാം ഗോവധത്തിനു എതിരാണെന്നു ഗാന്ധി പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയടക്കമുള്ളവർ ഹിന്ദുക്കളെന്നു വിളിച്ചിരുന്ന മഹാഭൂരിപക്ഷം വരുന്ന ദലിതുകൾ ബീഫ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയതിനെ മനഃപൂർവ്വം ഗാന്ധി അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ബീഫ് നിരോധനത്തിനെതിരെ സംസാരിക്കുമ്പോളും ഗാന്ധി ദലിതുകളെ പരാമർശിക്കാതിരുന്നത്.

ഡാറ്റ – Collected Works of Mahatma Gandhi, Volume 88, published online by the Gandhi Heritage Portal

Be the first to comment on "ഗോരക്ഷാവാദിയായിട്ടും ഗാന്ധി ബീഫ്‌നിരോധനത്തെ എതിർത്തത് എന്തുകൊണ്ടാണ്?"

Leave a comment

Your email address will not be published.


*