ആധാറില്ലാത്തവർക്ക് ഉച്ചഭക്ഷണമില്ലെന്നു യുപിസർക്കാർ. ലക്ഷകണക്കിന് കുട്ടികൾ പട്ടിണിയിലാകും

യു.പിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് ജൂണ്‍ 30 ന് ശേഷം ഉച്ചഭക്ഷണം കൊടുക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രസർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുകയാണ് ഉദ്ദേശ്യമെന്ന് സർക്കാർ. ഇതിനായി ആധാര്‍ കാര്‍ഡുകള്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും സ്‌കൂളുകള്‍ക്ക് സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും അതില്ലാത്ത പക്ഷം ഉച്ചഭക്ഷണം മാത്രമല്ല , മറ്റു ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു. പ്രൈമറി എഡ്യൂക്കേഷൻ ഓഫീസര്‍മാര്‍ക്ക് ബേസിക് എഡ്യൂക്കേഷൻ ഡയരക്ടരായ വിക്രം ബഹദൂര്‍ സിങ് അയച്ച കത്തിലാണ് നിര്ദേശമുള്ളത്.

എന്നാൽ യുപിയിൽ നാലു ലക്ഷത്തിനു മുകളിലുള്ള പ്രൈമറി വിദ്യാർത്ഥികൾക്ക് നിലവിൽ ആധാർ കാർഡില്ലെന്നാണ് പഠനം നടത്തിയ വിവിധ എൻജിഒകളുടെ കണ്ടെത്തൽ. മീററ്റിൽ മാത്രം ആധാർ കാർഡുകളുള്ള പ്രൈമറി വിദ്യാർഥികൾ പതിനേഴു ശതമാനം മാത്രമാണ്. ജൂൺ മുപ്പതിനകം മുഴുവൻ വിദ്യാർഥികൾക്കും ആധാർ കാർഡുകൾ വിതരണം ചെയ്യുക അപ്രായോഗികമാണെന്നും സർക്കാർ വൃത്തങ്ങൾ തന്നെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

Be the first to comment on "ആധാറില്ലാത്തവർക്ക് ഉച്ചഭക്ഷണമില്ലെന്നു യുപിസർക്കാർ. ലക്ഷകണക്കിന് കുട്ടികൾ പട്ടിണിയിലാകും"

Leave a comment

Your email address will not be published.


*