8 മണിക്ക് പൊട്ടിയ ബോംബിനെ കുറിച്ച് 6 മണിക്ക് പോസ്റ്റിട്ട ബിജെപിക്കാരൻ. തിരുവന്തപുരത്തേത് നാടകമോ?

എട്ടു മണിക്കും ഒമ്പതു മണിക്കുമിടയിൽ പൊട്ടിയ ബോംബിനെ കുറിച്ച് ആറര മണിക്കു ഫേസ്‌ബുക്കിൽ പോസ്ടിടാനാവുമോ? തിരുവന്തപുരത്തെ ബിജെപി ഓഫീസിലെ ബോംബാക്രമണത്തെ കുറിച്ച് അത് നടക്കുന്നതിനു മുമ്പേ ബിജെപി പ്രവർത്തകനും യുവമോർച്ച നേതാവുമായ യുവാവ് ഫേസ്‌ബുക്കിൽ എഴുതിയത് ദുരൂഹതയുണർത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതെന്ന് ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിക്കുന്നു . ജയദേസ് ഹരീദ്രന്‍ നായര്‍ എന്നയാളാണ് ‘ എന്താണ് ഭീരുത്വം, മുഖം മറിച്ച് ബോംബാ എറിഞ്ഞോടിയതോ, അതോ ചെന്ന് കേറി അറസ്റ്റ് വരിച്ചതോ’ എന്ന് വൈകീട്ട് 6.30ന് തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ബിജെപി നേതാവ് വി മുരളീധരന്റെ പ്രിയപ്പെട്ട അടുപ്പക്കാരനുമാണ് ജയദേവ് ഹരീന്ദ്രന്‍ നായരെന്ന് ആനാവൂര്‍ നാഗപ്പൻ ആരോപിക്കുന്നു

ആനാവൂർ നാഗപ്പൻ എഴുതി : ” തിരുവനന്തപുരത്തു BJP ഓഫീസിനു നേരെ ബോംബെറിഞ്ഞത് ആര്???ഇത് കാണൂ… ഇന്നലെ ഓഫീസിൽ ബോംബേറുണ്ടായത് രാത്രി 8:30നും 9നുംഇടയിൽ.ഈ സ്ക്രീൻ ഷോട്ടിൽ കാണുന്നത്,തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ യുവമോർച്ച നേതാവും,BJP നേതാവ് വി.മുരളീധരന്റെ പ്രിയപ്പെട്ട അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രൻ നായരുടെ എഫ് ബി പോസ്റ്റാണ്.പോസ്റ്റ് ഇട്ടിരിക്കുന്ന സമയം നോക്കൂ.. രാത്രി8:30 നു ശേഷം നടന്ന സംഭവത്തെ പരാമർശിച്ചു മണിക്കൂറുകൾക്കു മുന്നേ എഫ് ബി പോസ്റ്റ്!!!!!. CC TV camera ഓഫായിരുന്നതിന്റെ രഹസ്യം മനസിലായല്ലോ അല്ലെ??
ഡൽഹിയിൽ ചെയ്ത മാപ്പർഹിക്കാത്ത അതിക്രമത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു ഹർത്താൽ വേണം..ഹർത്താൽ നടത്താൻ ഒരു ഓഫീസ് ബോംബെറിയണം!!.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തിരുവനന്തപുരംജില്ലയിൽ മാത്രം BJP 7 ഹർത്താൽ നടത്തി.ചെറിയ സംഭവങ്ങളുടെ പേരിലും,ഇത് പോലെ ക്രിയേറ്റ് ചെയ്തുമാണ് ഹർത്താലും അതിന്റെ മറവിൽ കലാപവും നടത്തുന്നത്…പ്രബുദ്ധ കേരളം പ്രതികരിക്കട്ടെ,ഇവരെ എന്തുചെയ്യണമെന്ന്..”

Be the first to comment on "8 മണിക്ക് പൊട്ടിയ ബോംബിനെ കുറിച്ച് 6 മണിക്ക് പോസ്റ്റിട്ട ബിജെപിക്കാരൻ. തിരുവന്തപുരത്തേത് നാടകമോ?"

Leave a comment

Your email address will not be published.


*