കർഷകരെ കൊല്ലുന്ന സർക്കാരാണ് മോദിയുടേതെന്നു രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുകയോ ബോണസ് നൽകുകയോ ചെയ്യില്ലെന്നു രാഹുൽ ഗാന്ധി. അവരുടെ നേരെ വെടിയുണ്ടകൾ അയയ്ക്കാൻ മാത്രമേ മോദിക്ക് അറിയൂ. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതു പോലും നിയമവിരുദ്ധമാവുന്നുവെന്നു രാഹുൽ പറഞ്ഞു.

കർഷക പ്രതിഷേധത്തിനിടെ ആറുപേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാൻസോറിൽ പ്രവേശിക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു മാൻസോറിലേക്കെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിൻ പൈലറ്റ്, ദിഗ്‍വിജയ് സിങ് തുടങ്ങിയവരെയും രാഹുലിനൊപ്പം കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണുന്നതിൽനിന്ന്, തന്നെ മധ്യപ്രദേശ് സർക്കാർ തടയുകയാണെന്നു പൊലീസ് കസ്റ്റഡയിൽ ആകുന്നതിനുമുമ്പ് രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ പിന്നീടു വിട്ടയച്ചു.

Be the first to comment on "കർഷകരെ കൊല്ലുന്ന സർക്കാരാണ് മോദിയുടേതെന്നു രാഹുൽ"

Leave a comment

Your email address will not be published.


*