2023 ഓടെ ഹിന്ദുരാഷ്ട്രം. 150 അതിതീവ്രഹൈന്ദവസംഘങ്ങളുടെ യോഗം ഗോവയിൽ

2023 ഓടെ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാവുമോ എന്നാലോചിക്കാൻ 150 സംഘടനകളെ ഒരുമിപ്പിച്ച് ഗോവയിൽ യോഗം. ഹിന്ദു ജനജാഗൃതി സമിതിയാണ് യോഗത്തിന്റെ സംഘാടകർ. നരേന്ദ്ര ധബോൽക്കർ വധക്കേസിലെ പ്രതികൾ അംഗങ്ങളായ സനാതൻ സംസ്ഥ എന്ന ഭീകര സംഘടനയുടെ സഹോദരസംഘടനയാണ് ഹിന്ദു ജനജാഗൃതി സമിതി.

ഹിന്ദുരാഷ്ട്രസ്വപ്നമുള്ള യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ തിരഞ്ഞെടുക്കുന്നതിലൂടെ ജനങ്ങൾ നൽകുന്ന സൂചന ശുഭകരമാണെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദുരി മാധ്യമങ്ങളോട് പറഞ്ഞു.

ലവ് ജിഹാദ് , മതപരിവർത്തനം , ഹിന്ദു ആരാധനാലയങ്ങളുടെ സംരക്ഷണം ,ജനസംഖ്യയിലെ മാറ്റങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്യും.

Be the first to comment on "2023 ഓടെ ഹിന്ദുരാഷ്ട്രം. 150 അതിതീവ്രഹൈന്ദവസംഘങ്ങളുടെ യോഗം ഗോവയിൽ"

Leave a comment

Your email address will not be published.


*